Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മരം മുറിക്കാൻ മുന്നിട്ടിറങ്ങി കന്യാസ്ത്രീ; വിഡിയോ വൈറൽ

marget

മിയാമി∙ ഇർമ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങൾക്കിടെ കടപുഴകി വീണ മരം മുറിച്ചു മാറ്റി കന്യാസ്ത്രീ. മരം മറിക്കുന്ന യന്ത്രവുമെടുത്ത് ചില്ലകൾ വെട്ടിമാറ്റുന്ന മിയാമിയിലെ സിസ്റ്റർ മാർഗരറ്റ് ആന്നിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മരംവെട്ടു യന്ത്രം ഉപയോഗിച്ച് ബുദ്ധിമുട്ടൊന്നുമില്ലാതെ മരത്തിന്റെ ചില്ലകൾ മുറിച്ചു മാറ്റുന്ന സിസ്റ്ററിന്റെ ചിത്രം മിയാമി പോലീസ് അവരുടെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തു. സിസ്റ്ററിന് നന്ദി അറിയിക്കുന്നതായും പോലീസ് വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ആർച്ച് ബിഷപ്പ് കോൾമാൻ എഫ് കാരൾ ഹൈസ്കൂളിന് സമീപം റോഡുകളിൽ വീണു കിടന്ന മരങ്ങളാണു സിസ്റ്റർ ഒറ്റയ്ക്ക് നീക്കം ചെയ്തത്. നിരവധിപ്പേര്‍ മാർഗരറ്റ് ആന്നിനെ അഭിനന്ദിച്ച് ചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്യുന്നുണ്ട്. കന്യാസ്ത്രീകളുടെ കാരുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നാണ് പലരും പോസ്റ്റുകളിൽ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.