Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം 24ന്

chicago-malayali-association

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 24 ഞായറാഴ്ച വൈകിട്ട് 5  മുതൽ മൗണ്ട്  പ്രോസ്‌പെക്റ്റിലുള്ള  സിഎംഎ ഹാളിൽ ( 834 E Rand Rd, Suite 13, Mount Prospect, IL 60056)  ) ചേരും. പ്രസിഡന്റ് രഞ്ജൻ എബ്രഹാം അധ്യക്ഷത വഹിക്കും. സെക്രട്ടറി   ജിമ്മി കണിയാലി റിപ്പോർട്ടും ട്രെഷറർ ഫിലിപ്പ് പുത്തൻപുരയിൽ കണക്കും  അവതരിപ്പിക്കും. 

ജോസ് കണിയാലി ചെയർമാനും ബെന്നി വാച്ചാച്ചിറ, റിൻസി കുരിയൻ, ജോർജ് നെല്ലാമറ്റം, ജോഷി വള്ളിക്കളം അംഗങ്ങളുമായുള്ള ഭരണ ഘടന പരിഷ്കരണ സമിതി  സമർപ്പിച്ച നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു തീരുമാനമെടുക്കും . അടുത്ത വര്ഷങ്ങളിലെ ഫോമാ, ഫൊക്കാന സംഘടനകളിലേക്ക് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രതിനിധികളെ യോഗം തിരഞ്ഞെടുക്കും .

ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളെ എല്ലാവരെയും ഈ വാർഷിക പൊതുയോഗത്തിലേക്കു സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.