Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാലസിൽ ഏകദിന കോൺസുലർ ക്യാംപ് സെപ്റ്റംബർ 16 ന്

 പി. പി. ചെറിയാൻ
hanuman

ഫ്രിസ്ക്കൊ ∙ ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സെപ്റ്റംബർ 16 ശനിയാഴ്ച ഏകദിന കോൺസുലർ ക്യാംപ് സംഘടിപ്പിക്കുന്നു.ഫ്രിസ്ക്കൊ ഇൻഡിപെൻഡൻസ് പാർക്ക് വെയിലുള്ള കാര്യസിദ്ധി ഹനുമാൻ ക്ഷേത്രത്തിൽ രാവിലെ 9.30 മുതൽ 16.30 വരെയാണ് ക്യാംപ്. ഡാലസിലെ വിവിധ അസോസിയേഷനുകളും ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ഒസിഐ കാർഡും, വിസ, റിണൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ക്യാമ്പിൽ കൊണ്ടുവന്നാൽ ഉദ്യോഗസ്ഥന്മാർ പരിശോധിച്ചതിനുശേഷം ഹൂസ്റ്റൺ സികെജിഎസ്സിനു  അയച്ചു കൊടുക്കാവുന്നതാണ്. ഹൂസ്റ്റൺ കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ക്യാമ്പിൽ പങ്കെടുക്കുന്നതിനാൽ സംശയങ്ങൾ ചോദിച്ചു പരിഹാരം  കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് :713 626 2148

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.