Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശീതികരണ യന്ത്ര തകരാർ: നഴ്സിങ് ഹോമിൽ മരിച്ചത് 8 അന്തേവാസികൾ

 പി. പി. ചെറിയാൻ
deaths

ഫ്ലോറിഡ∙ ഫ്ലോറിഡായിൽ വീശിയടിച്ച ഇർമ ചുഴലിയിൽ വൈദ്യുതി നഷ്ടപ്പെടുകയും ശീതികരണ യന്ത്രം നിലയ്ക്കുകയും ചെയ്തതിനെ  തുടർന്ന് താപനില ഉയർന്ന് ചൂട് സഹിക്കാനാകാതെ നഴ്സിങ് ഹോമിലെ എട്ട് അന്തേവാസികൾ മരിച്ചതായി ബ്രൊ വാർഡ് കൗണ്ടി മേയർ ബാർബറെ ഷറിഫ് വെളിപ്പെടുത്തി. മരിച്ചവർ 71 നും 99 വയസ്സിനുമിടയിലുള്ളവരാണ്.

ഹോളിവുഡ് ഹിൽസിലെ റിഹാബിലിറ്റേഷൻ സെന്ററിലെ 115 അന്തേവാസിക ളിൽ മരിച്ച എട്ടു പേരിൽ മൂന്നു പേർ നഴ്സിങ് ഹോമിൽ വെച്ചും 5 പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.

ചുഴലിക്കാറ്റിൽ  വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ശീതികരണ യന്ത്രം പ്രവർത്തിപ്പിക്കുന്ന ട്രാൻസ്ഫോമറിനാണ് തകരാർ സംഭവിച്ചതെന്ന് അഡ്മിനിസ്ട്രേറ്റർ ജോർജ് കാർബെല്ലൊ പറഞ്ഞു.

നഴ്സിങ് ഹോമിലെ സ്ഥിതിവിശേഷം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നെന്നും മൊബൈൽ  കൂളിങ് യൂണിറ്റുകളും ഫാനും ഉപയോഗിച്ച് നഴ്സിങ് ഹോം തണുപ്പിക്കാൻ ശ്രമിച്ചതായും ജോർജ് പറഞ്ഞു.ഇവിടെ നടന്ന സംഭവത്തിൽ ക്രിമിനൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ശീതികരണ യന്ത്രം നിലച്ചതോടെ താപനില നൂറു ഡിഗ്രി വരെ ഉയർന്നതാണ് മരണകാരണമെന്ന് പറയുന്നു.

ആധുനിക സൗകര്യങ്ങളുള്ള അമേരിക്കയിൽ ഇത്തരം സംഭവങ്ങൾ അത്യപൂർവ്വമാണ്. ഇന്ത്യയിൽ ഓക്സിജൻ ലഭിക്കാതെ നിരവധി കുഞ്ഞുങ്ങൾ മരിക്കാനിടയായ സംഭവം ഇതുമായി തുലനം ചെയ്യാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.