Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇർമ ചുഴലിയിൽ നിന്നും രക്ഷപ്പെട്ടവർക്ക് ഭക്ഷണം നൽകി സിറിയൻ സഹോദരിമാർ മാതൃകയായി

പി. പി. ചെറിയാൻ
sisters

ഫ്ലോറിഡ ∙ ഫ്ലോറിഡ ജോർജിയ പ്രദേശങ്ങളിൽ നാശം വിതച്ച ഇർമ ചുഴലിയിൽ നിന്നും രക്ഷപ്പെടുന്നതിന് വീടുകൾ ഉപേക്ഷിച്ച് അഭയ കേന്ദ്രങ്ങളിൽ എത്തിയവർക്ക് സിറിയൻ അഭയാർത്ഥികളായ സഹോദരിമാർ ഭക്ഷണം സ്വന്തമായി പാകം ചെയ്ത് നൽകി മാതൃകയായി.

2012 ൽ സിറിയാ സിവിൽവാർ പൊട്ടിപുറപ്പെട്ടപ്പോൾ അവിടെ നിന്നും രക്ഷപ്പെട്ട് ജോർജിയയിലെ ക്ലാർക്ക്സണിൽ അഭയാർത്ഥികളായി എത്തിച്ചേർന്ന അബീർ– നോറ സഹോദരിമാർ തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന ദുരിതത്തിന്റെ ഓർമ്മകൾ മനസ്സിൽ ഓടിയെത്തിയപ്പോൾ സർവ്വതും മറന്നു ഇർമ ചുഴലി മൂലം വേദനിക്കുന്ന ഹൃദയങ്ങൾക്ക് അത്താണിയായി മാറിയത്.

ജോർജിയ അൽഫറാട്ട  ഇസ്ലാമിക് സെന്ററിൽ അഭയം തേടി എത്തിയ 39 പേർക്കാണ് ഇവർ പാകം ചെയ്ത ഭക്ഷണം താൽക്കാലിക ആശ്വാസമായത്. മിഡിൽ ഈസ്റ്റ് വിഭവങ്ങളായ തമ്പോല, കബാബ് എന്നിവയ്ക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് മോസ്ക്ക് പണം നൽകുവാൻ തയ്യാറായെങ്കിലും സ്നേഹപൂർവ്വം ഇവർ നിരസിക്കുകയായിരുന്നു.

sisters2

സിറിയയിൽ ഞങ്ങൾ അനുഭവിച്ച  വേദനകൾ എത്രമാത്രമാണെന്ന് അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് ഇർമ ദുരന്തത്തിന്റെ പരിണിതഫലം അനുഭവിക്കുന്നവരുടെ വേദന മനസ്സിലാക്കി സഹായിക്കാൻ തയ്യാറായതെന്ന് സഹോദരിമാരായ അബീർ (28) നോറ (30) എന്നിവർ പറഞ്ഞു.

സ്വസഹോദരങ്ങളെ സഹായിക്കുകയും അവരോട് അനുകമ്പാ പൂർവ്വം  പെരുമാറണമെന്നുമാണ് ഞങ്ങളുടെ മതം പഠിപ്പിക്കുന്നത്. അതു ഞങ്ങൾ നിറവേറ്റി. അബീർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.