Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോബ്സ് ഫോർ അമേരിക്ക; രാജാകൃഷ്ണ മൂർത്തി കോ ചെയർ

പി. പി. ചെറിയാൻ
raja-krishnamoorthi

വാഷിങ്ടൻ ∙ ഡമോക്രാറ്റിക് പാർട്ടി പുതിയതായി രൂപീകരിച്ച (Jobs for America task force co- chairs) ജോബ്സ് ഫോർ അമേരിക്കാ ടാസ്ക് ഫോഴ്സ് കോ ചെയേഴ്സായി ഇന്ത്യൻ അമേരിക്കൻ പ്രതിനിധികളായ രാജാ കൃഷ്ണമൂർത്തി (ഷിക്കാഗോ), അമി– ബെറ (കലിഫോർണിയ) എന്നിവരെ ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാൻ ജോ ക്രോലി (ന്യൂയോർക്ക്) നിയമിച്ചു.

അമേരിക്കയിൽ കഠിനാധ്വാനം ചെയ്യുന്ന ഇടത്തരക്കാരായ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് ഗുണകരമായ ലെജിസ്ലേറ്റീവ് അജണ്ട തയ്യാറാക്കുക എന്നതാണ് പുതിയ ടാസ്ക് ഫോഴ്സിനെ കൊണ്ടു ഉദ്ദേശിക്കുന്നത്.

സാധാരണക്കാരായ അമേരിക്കൻ പൗരന്റെ തൊഴിലവസരങ്ങൾ വർധിപ്പിക്കുക, അവരുടെ അമേരിക്കൻ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുക. തൊഴിൽ രംഗത്തെ ആനുകൂല്യങ്ങൾ നേടികൊടുക്കുക തുടങ്ങിയ നിരവധി ലക്ഷ്യങ്ങളാണ് പുതിയ കമ്മിറ്റിക്കു നിർവഹിക്കുവാനുള്ളത്.

അമേരിക്കൻ സാമ്പത്തിക രംഗം വികസിപ്പിക്കുക എന്നതിന് ഊന്നൽ നൽകി രൂപീകരിച്ച കമ്മിറ്റിയുടെ  കോ ചെയറായി നിയമിച്ചതിൽ യുഎസ് പ്രതിനിധി രാജാകൃഷ്ണമൂർത്തി കൃതജ്ഞത അറിയിച്ചു. അമേരിക്കയുടെ പുനർനിർമാണത്തിനു തന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.