Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരളാ ക്രിക്കറ്റ്‌ ലീഗിൽ ന്യൂയോർക്ക്  മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ചാംപ്യന്മാർ 

cricket

ന്യൂയോർക്ക്‌∙ കേരളാ ക്രിക്കറ്റ്‌ ലീഗിന്റെ മൂന്നാം പതിപ്പിൽ ആവേശോജ്വലമായ ഫൈനലിൽ ബദ്ധവൈരികളായ ന്യൂജഴ്‌സി ബെർഗന്‍ ടൈഗേഴ്‌സിനെ പരാജയപ്പെടുത്തി ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ് ക്ലബ് കിരീടം ചൂടി. 

ഭാഗ്യനിർഭാഗ്യങ്ങള്‍ ഇരു ടീമുകളിലേക്കും ചാഞ്ചാടിയ  ഫൈനലിൽ  ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂജഴ്‌സി ബെർഗന്‍ ടൈഗേഴ്‌സ്  നിശ്‌ചിത 25 ഓവറില്‍ 9 വിക്കറ്റു നഷ്‌ടത്തില്‍ 161 റൺസെടുത്തു . 162 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂയോർക്ക് മില്ലേനിയം 24.5 ഓവറില്‍ ഒരു വിക്കറ്റു ബാക്കി നില്‍ക്കേയാണ്‌ ലക്ഷ്യം കണ്ടത്. അവസാന ഓവറില്‍ വിജയത്തിനായി വെറും നാലു റണ്‍സ്‌ മാത്രം വേണ്ടിയിരുന്ന മില്ലേനിയത്തിന്റെ രണ്ടു വിക്കറ്റുകള്‍  തുടർച്ചയായി പിഴുതു കൊണ്ട് ബെർഗന്‍ ടൈഗേഴ്‌സ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെങ്കിലും അവസാനം വിജയം  ന്യൂയോർക്ക്  മില്ലേനിയതിനൊപ്പം നിന്നു. 

വിജയികള്‍ക്കായി തോമസ്‌ രാജു 65 റൺസും നിക്കു സെബാസ്‌റ്റിന്‍ 31ഉം റൺസും എടുത്തു ഇജ്വല പ്രകടനം കാഴ്ച വച്ചു. തോമസ്‌ രാജു ആണ് ഫൈനലിൽ മാന്‍ ഓഫ്‌ ദി മാച്ച്‌. 

കെസിഎല്ലിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയി ബർഗൻ ടൈഗേർസിന്റെ അരുൺ തോമസിനെയും (289  റൺസ്), മികച്ച ബൗളർ ആയി ബർഗൻ ടൈഗേർസിന്റെ അരുൺ ഗിരീഷിനെയും (28 വിക്കറ്റ്) തിരഞ്ഞെടുത്തു.

തുടർന്നു നടന്ന സമ്മാനദാന ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന ഗ്ലോബല്‍ ഐറ്റി ചെയർമാന്‍ സജിത്‌ നായർ, ജിതിൻ തോമസ് പ്രൈമേരിക്ക, പബ്ലിക് ട്രസ്റ്റ് ,സ്വാദ് റെസ്റ്റോറൻട്  സിബി ,അരുൺ സ്കൈലൈൻ പ്രൊഡക്ഷൻസ്, Event Cats, TLJ Events, Sojimedia, അനൂപ് KVTV, Realtor Jaya, Sreekanth Passion Shoot എന്നിവർ ചേർന്ന് വിജയികള്‍ക്ക്‌ ട്രോഫികള്‍ സമ്മാനിച്ചു. വരും വർഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ സംഘാടകർ അറിയിച്ചു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.