Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കലിഫോർണിയ കാട്ടു തീ – മരിച്ചവരുടെ എണ്ണം 20 കവിഞ്ഞു

പി.പി.ചെറിയാൻ
fire

കലിഫോർണിയ ∙ അനിയന്ത്രിതമായി ആളിപ്പടരുന്ന കാട്ടു തീയിൽ കലിഫോർണിയായിൽ  മരിച്ചവരുടെ എണ്ണം 20 കവിഞ്ഞു. ഇരുന്നൂറിലധികം ആളുകളെ കാണാനില്ല. ഇന്ത്യൻ വംശജരുടെ പതിനഞ്ചോളം വീടുകൾ കത്തിച്ചാമ്പലായി.

ഇന്തോ– അമേരിക്കൻ അസോസിയേഷൻ നോർത്ത് ബെ പ്രസിഡന്റ്  പൊളൊമി ഷായാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ഫൗണ്ടൻ ഗ്രോവിലാണ് കൂടുതൽ വീടുകൾ അഗ്നിക്കിരയായത്. ഇന്ത്യൻ വംശജരുടെ നിരവധി വീടുകളാണ് ഈ പ്രദേശത്തുള്ളത്. നാപ, ലേക്ക്, സൊനൊമ, ബട്ടു കൗണ്ടികളിലെ 2,000 വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വീടുകൾ അഗ്നിക്കിരയായവരെ സഹായിക്കുന്നതു ഷെൽട്ടറുകൾ ക്രമീകരിച്ചിട്ടുള്ളതായി ഷാ അറിയിച്ചു. അഗ്നി വിഴുങ്ങിയ പ്രദേശങ്ങളിലെ ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾ മാറ്റിവച്ചിട്ടുണ്ട്. ആയിരക്കണക്കിന് വോളണ്ടിയർമാരും ഫയർ ഫൈറ്റേഴ്സും രാപ്പകൽ അധ്വാനിച്ചിട്ടും തീ നിയന്ത്രണതീതമായിട്ടില്ല. ശക്തമായി അടിക്കുന്ന കാറ്റും രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സമായി.

ഹൈവെ 12 സമീപമുള്ള റസ്റ്റോറന്റുകൾ എല്ലാം അടച്ചുപൂട്ടി. നിരവധി വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.