Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ പെരുന്നാള്‍

news2017Oct10

ഡാലസ്∙ സെന്റ് ഇഗ്നേഷ്യസ് ജാക്കോബൈറ്റ് സിറിയക്ക് ഓർത്തഡോക്സ് കത്തീഡ്രലിൽ മാർ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓർമ്മ പെരുന്നാളും 40–ാം വാർഷികാഘോഷവും 8 ന് വികാരി റവ. ഫാ. ഡോ. രാജൻ മാത്യു, റവ. ഫാ. മാത്യു മണലേൽചിറ എന്നിവരുടെ നേതൃത്വത്തിൽ കൊടി ഉയർത്തിയതോടെ തുടക്കം കുറിച്ചു.

13 ന് സന്ധ്യാ പ്രാർഥനയെ തുടർന്ന് 6.45 പിഎംന്, വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷത്തോടനു ബന്ധിച്ച് നടത്തപ്പെടുന്ന കലാപരിപാടികളുടെ റിഹേഴ്സൽ പൂർത്തിയായി വരുന്നതായി. ഭക്തസംഘടനാ ഭാരവാഹികൾ അറിയിച്ചു. പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിധ്യം ഉണ്ടായിരിക്കുന്ന താണ്. 14ന് വൈകിട്ട് 6.15 ന് അഭിവന്ദ്യ മെത്രാപ്പോലീത്താക്ക് സ്വീകരണവും തുടർന്ന് സന്ധ്യാ പ്രാർഥനയ്ക്കുശേഷം വെരി. റവ. ജോൺ വർഗീസ് കോർ എപ്പിസ്കോപ്പാ വചന പ്രഘോഷണവും നടത്തും. 15 ന് രാവിലെ 9 മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്താ യുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ  കുർബാന അർപ്പിക്കും.

ശനി, ഞായർ ദിവസങ്ങളിൽ മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമായി ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ, ഭക്തിനിർഭരമായ പ്രദിക്ഷണവും നടത്തപ്പെടും.

40–ാം വാർഷികത്തോടനുബന്ധിച്ച് ഈ വർഷം ഇടവകയുടെ ആഭിമുഖ്യത്തിൽ ഇടുക്കി, ഹൈറേഞ്ച് മേഖലയിൽ പെട്ട, നിർദ്ധനരും ഭവനരഹിതരുമായ നാലു പേർക്ക് വീടു നിർമ്മിച്ചു നൽകുന്നതിനായുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കർമ്മം അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് നിർവഹിക്കും.

ഈ വർഷത്തെ പെരുന്നാൾ ഏറ്റു കഴിക്കുന്നത് എബ്രഹാം കോര, അലക്സ് തോമസ്, ബോബി പോൾ, കുറിയാക്കോസ് ജോൺ എന്നിവരുടെ കുടുംബാംഗങ്ങളാണ്. ഞായറാഴ്ച ഉച്ചക്ക് നടക്കുന്ന സ്നേഹ വിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പിആർഒ  കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.