Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരള ക്ലബ് എവറോളിങ് ക്രിക്കറ്റ് ടൂർണമെന്റ് – 2017

IMG-20171004-WA0005

ഡിട്രോയിറ്റ്∙കേരള ക്ലബിന്റെ ആഭിമുഖ്യത്തിൽ മക്കൊമ്പ് ക്രിക്കറ്റ് ക്ലബിന്റെ സഹകരണത്തോടെ കേരള ക്ലബ് എവറോളിങ് ക്രിക്കറ്റ് ടൂർണമെന്റ് വാറൺ ട്രോമ്പിളി പാർക്കിൽ നടന്നു. കേരള ക്രിക്കറ്റ് ലീഗ് മിഷിഗൺ, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ  ക്രിക്കറ്റ് ടീം, കേരള ക്ലബ് ക്രിക്കറ്റ് ടീം എന്നീ ടീമുകൾ ക്രിക്കറ്റ് ടൂർണമെന്റിൽ ആവേശകരമായ മത്സരം കാഴ്ചവച്ചു, ക്രിക്കറ്റ് പ്രേമികൾക്കും കളിക്കാർക്കും പ്രോത്സാഹനം നൽകാനും പുത്തൻ തലമുറയിലേക്ക് ക്രിക്കറ്റ് കളി കൈമാറാനും കേരള ക്ലബിന്റെ കമ്മ്യൂണിറ്റി ഇവന്റ് എന്ന നിലയിൽ നടന്ന ഈ ക്രിക്കറ്റ് മത്സരം  സൗജന്യമായിരുന്നു.

കേരളത്തിന്റെ തനതായ ശൈലിയിൽ ഭക്ഷണം തത്സമയം പാകം ചെയ്ത് നൽകിയ തട്ടുകട ഏറെ ശ്രദ്ധ ആകർഷിച്ചു. ഈ ക്രിക്കറ്റ് ടൂർണമെന്റിൽ ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ടീം  വിജയികളായി. കേരള ക്രിക്കറ്റ് ലീഗ് റണ്ണർ അപ്പ് ആകുകയും അഭിലാഷ് പോൾ മാൻ ഓഫ് ദ മാച്ച് ആകുകയും ചെയ്തു.

IMG-20171004-WA0007

ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത ടീമംഗങ്ങൾക്കും  കുടുംബാംഗങ്ങൾക്കും സ്പോൺസേഴ്സിനും നാഷനൽ ബാങ്ക്വറ്റ് ഹാളിൽ വെച്ച് ഗംഭീര വിരുന്നു സൽക്കാരം സംഘടിപ്പിച്ചു. തദവസരത്തിൽ മങ്കൊമ്പ് ക്രിക്കറ്റ് ക്ലബിന്റെ പ്രസിഡന്റ് ബിനോ വർഗീസ്, സീനിയർ അംഗങ്ങൾ അലക്സ് ജോർജ്, ബിജോയ് തോമസ് കവനാൽ, ഷൈജു ഈപ്പൻ എന്നിവരെ കേരളാ ക്ലബ് മൊമന്റൊ നൽകി ആദരിക്കുകയും അവർ ക്രിക്കറ്റ് കളിയെ പ്രോത്സാഹിപ്പി ക്കാൻ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു.

ശങ്കർ വീറ്റു സോഫ്റ്റ്, അമറീഷ ്ടെക്ക്നോ സോഫ്റ്റ്, കോശി ജോർജ് റിമാക്സ് ക്ലാസിക് റിയലറ്റർ, ജൂബി ചക്കുങ്കൽ ഡിഫോർഡി മോർട്ട് ഗേജ് ലോൺ ഓഫീസർ, ചാണ്ടി നാഷനൽ ഗ്രോസറീസ്, ജോജി പാർട്ടി കളേഴ്സ് റെന്റൽസ് എന്നിവർ ഈ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഗ്രാന്റ് സ്പോൺസേഴ്സ് ആയിരുന്നു.

IMG-20171004-WA0006

കേരള ക്ലബ് പ്രസിഡന്റ് ജയിൻ മാത്യൂസ് കണ്ണച്ചാൻ പറമ്പിൽ, ലിബിൻ ജോൺ, ബിജോയ് തോമസ് കവനാൺ, ഷൈജു ഈപ്പൻ, അജയ് അലക്സ്, ഗൗതം ത്യാഗരാജൻ എന്നിവർ ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കേരള ക്ലബ് കമ്മിറ്റി അംഗങ്ങൾ ഈ ടൂർണമെന്റിന്റെ നടത്തിപ്പിൽ ആവേശകരമായ പിന്തുണ നൽകി.

കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് വളരെ  വിപുലമായ രീതിയിൽ ക്രിക്കറ്റ് ടൂർണമെന്റ് വരും വർഷങ്ങളിൽ സംഘടിപ്പിക്കുമെന്ന് കേരള ക്ലബ് ചുമതലക്കാർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.