Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൂടിയാട്ടവും ചാക്യാർകൂത്തും 28 ന് ലൊസാഞ്ചൽസിൽ

pgm

ലൊസാഞ്ചൽസ്∙ കേരളത്തിലെ അനുഷ്ഠാന കലാ രൂപങ്ങളായ കൂടിയാട്ടവും ചാക്യാർ കൂത്തും ഇരുപത്തിയെട്ടിന് ലൊസാഞ്ചൽസിൽ അരങ്ങേറുന്നു.
 ലൊസാഞ്ചൽസിലെ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ്‌ ഒരുകാലത്തു കൂത്തമ്പലങ്ങളിലോ  ക്ഷേത്ര മതില്കെട്ടിനകത്തോ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ സംസ്കൃത നാടക രൂപങ്ങളെ പ്രവാസി മലയാളികൾക്ക് ആസ്വദിക്കാനാവസരമൊരുക്കുന്നത്. ടെസ്റ്റിനിലെ ചിന്മയ മിഷൻ കേന്ദ്രമായ ‘രാമേശ്വര’ത്താണ് (14451 Franklin Avenue, Tustin, 92780) വൈകിട്ട് അഞ്ചുമണിമുതൽ രാത്രി ഒൻപ തരവരെ യുള്ള പരിപാടികൾ
    
 കൂടിയാട്ടത്തെയും ചാക്ക്യാർകൂത്തിനെയും ഗുരുകുല സമ്പ്രദായത്തിൽ വരുംതലമുറയ്ക്കു പകർന്നുനൽകുന്ന ആലുവയിലെ ‘നേപത്ഥ്യ’ യാണ് തങ്ങളുടെ അമേരിക്കൻ കാനഡ പര്യടനത്തിനിടെ ലൊസാഞ്ചൽസിലെത്തുന്നത്. സംഘത്തിൽ  മാർഗി മധു ചാക്യാർ, ഡോ. ഇന്ദു. ജി എന്നിവർക്കുപുറമെ കലാമണ്ഡലം മണികണ്ഠൻ (മിഴാവ്), നേപത്ഥ്യ  ജിനേഷ്, കലാനിലയം  രാജൻ  (ഇടയ്ക്ക)  നേപത്ഥ്യ  ശ്രീഹരി ചാക്യാർ  (വേഷം), കലാമണ്ഡലം രവികുമാർ (ചുട്ടി)  എന്നിവരുമുണ്ട്.
    
ശാകുന്തളവും പാഞ്ചാലീ സ്വയംവരവും പോലെ പരിചിതങ്ങളായ കഥകളായതുകൊണ്ടും ഇംഗ്ലീഷ് സബ് ടൈറ്റിലുകൾ ഉള്ളതുകൊണ്ടും കാണികൾക്കു മനസിലാക്കാനും ആസ്വദിക്കാനും വിഷമമുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് പരിപാടികൾക്ക് ഏകോപനം നൽകുന്ന ഡയറക്ടർ രവി വെള്ളത്തിരി.
     
ഓം സാംസ്‌കാരികകേന്ദ്രത്തിന്റെ ധനസമാഹരണാർത്ഥം നടത്തുന്ന പരിപാടി വൻ വിജയമാക്കാൻ എല്ലാ മലയാളികളും സഹൃദയരും സഹകരിക്കണമെന്ന്  പ്രസിഡണ്ട് രമ നായരും, സെക്രട്ടറി വിനോദ് ബാഹുലേയൻ, പബ്ലിസിറ്റി ഡയറക്ടർ രവി വെള്ളതിരി ജോ. സെക്രട്ടറി  ജയ് മേനോൻ  എന്നിവരും അഭ്യർഥിച്ചു. വിവരങ്ങൾക്ക് ഫോൺ 949-419-7115, 714-402-9368, www.ohmcalifornia.org


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.