Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തൊടുപുഴ കെ. ശങ്കറിന്റെ മൂന്നു പുസ്തകങ്ങള്‍ ലാന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു

awad-1

ന്യൂയോര്‍ക്ക്∙  കവി തൊടുപുഴ കെ. ശങ്കറിന്റെ മൂന്നു പുസ്തകങ്ങള്‍-ചക്രങ്ങള്‍, പഞ്ചാമ്രുതം, നവനീതം - ന്യൂയോര്‍ക്കില്‍ നടന്ന ലാന (അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ സമന്വയ സംഘടന) സമ്മേളനത്തില്‍ഡോക്ടര്‍ എ.കെ. ബി പിള്ള ഫോമ നേതാവ്  തോമസ് കോശിക്ക് കോപ്പികള്‍ നല്‍കി പ്രകാശനം ചെയ്തു.

മാധ്യമപ്രവർത്തകൻ ജോസ് കാടാപ്പുറം ആയിരുന്നു എംസി. ഇ-മലയാളി എഡിറ്റര്‍ ജോര്‍ജ് ജോസഫ്, പ്രിന്‍സ് മാര്‍ക്കോസ് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായിരുന്നു.  ശങ്കര്‍ 500ല്‍പ്പരം മലയാള കവിതകളും 300ല്‍ പരം ഇംഗ്ലീഷ് കവിതകളും, 300ല്‍ പരം ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ടു. കൂടാതെ ലേനങ്ങളും, ജീവചരിത്രങ്ങളും, യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ടു. കേരളത്തിലും, മുംബൈയിലും, അമേരിക്കയിലെ മലയാള പ്രസിദ്ധീകരണങ്ങളിലും എഴുതുന്നു.

award-2

മുമ്പ് പ്രസിദ്ധീകരിച്ചക്രുതികള്‍ ഗംഗാപ്രവാഹം, ദി മില്‍ക്കി വേ, (ഇംഗ്ലീഷ്) ആദ്യാക്ഷരങ്ങള്‍, കവിയും വസന്തവും, അമ്മയും ഞാനും, ശിലയും മൂര്‍ത്തിയും.

ശ്രീ ശങ്കറുമായി ഇമെയില്‍ വഴിയോ (thodupuzhakshankar@gmail.com)  ഫോണ്‍/വാട്ട്‌സാപ്പിലൂടെയൊ (919820033306) ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.