Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പെൺവേഷം ധരിച്ച് ബാങ്ക് കവർച്ച നടത്തിയ ജോർഡന് ചെറിയ ശിക്ഷ

പി. പി. ചെറിയാൻ
robber13

സ്റ്റാറ്റൻ ഐലന്റ് ∙ സ്റ്റാറ്റൻ ഐലന്റിലെ സാന്റൻഡർ ബാങ്കിൽ കവർച്ചയ്ക്കെത്തിയ പെൺ വേഷം ധരിച്ച മോഷ്ടാവിന് കോടതി നൽകിയത് ഒരാഴ്ചത്തെ തടവ്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു സംഭവം. 26 കാരനായ ജോർഡൻ വൈസ് കറുത്ത വസ്ത്രം ധരിച്ച് സിൽവർ  ഹൈഹിൽ, സൺ ഗ്ലാസ്,  തൊപ്പി എന്നിവ ധരിച്ചാണ് ബാങ്കിൽ എത്തിയത്. കൗണ്ടറിലെത്തിയ വൈസ് ഹാന്റ്ഗൺ ചൂണ്ടി ടെല്ലറിൽ നിന്നും പണം തട്ടിയെടുത്തു മുങ്ങുകയായിരുന്നു.

ചില ദിവസങ്ങൾക്കുശേഷം പ്രതി നേരിട്ട് പൊലീസിൽ ഹാജരായി കുറ്റ സമ്മതം നടത്തി. ജനുവരിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയുടെ ശിക്ഷയാണ് കോടതി വിധിച്ചത്. ടെല്ലറുടെ നേരെ ചൂണ്ടിയത് പെയിന്റടിച്ച വാട്ടർ ഗണ്ണായിരുന്നു. കവർച്ച ചെയ്യാനെത്തുമ്പോൾ അമിതമായി മയക്കുമരുന്ന് കഴിച്ചിരുന്നു എന്നതാണ് ശിക്ഷ ലഘൂകരിക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്.

ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയായി പരിഗണിച്ചും ഒരാഴ്ച കൂടി ജയിലിൽ കഴിയണമെന്നായിരുന്നു വിധി. ഒരാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയാൽ മൂന്ന് വർഷത്തെ നിരീക്ഷണത്തിലായിരിക്കുമെന്ന് കോടതി വിധിയിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.