Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാറ്റിന്റെ ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ കലാഭവൻ ജയനും

mat-onam

താമ്പ ∙ ഹരിക്കെയ്ൻ ഇർമ മൂലം മാറ്റി വച്ച മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ  (മാറ്റ്) ഓണാഘോഷം നാളെ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നു. അന്നേ ദിവസം കൃത്യം 11 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷത്തിന് 111 വിഭവങ്ങളുടെ ഓണസദ്യയും 211 വനിതകളുടെ  നൃത്തോത്സവവും ഉണ്ടായിരിക്കും.  തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ താമ്പ സെന്റ്  ഗ്രിഗോറിയോസ് പള്ളി വികാരി റവ. ഫാ. ജോർജ് പൗലോസ് ഓണ സന്ദേശം നൽകുന്നതാണ്.

തുടർന്നു നടക്കുന്ന കലാപരിപാടിയിൽ മലയാളികളുടെ മനം കവർന്ന ശബ്ദാനുകരണ കലയായ മിമിക്രിയിൽ 28 വർഷം മികവ് തെളിയിച്ച കലാഭവൻ ജയൻ എത്തുന്നു. അമേരിക്കയുടെ  വിവിധ  വേദികളിൽ  പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയതായിരുന്നു കലാഭവൻ ജയന്റെ മിമിക്സ് വൺമാൻ ഷോ. മിമിക്രിയും ചാക്യാർ ഷോയും നാടൻ പാട്ടും സിനിമ ഗാനങ്ങളും ഫാമിലി ഗെയിംസും ഇടകലർത്തി കാണികളെ ആഹ്ലാദിപ്പിക്കുന്ന ജയന്റെ സാന്നിധ്യം മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ ഓണാഘോഷത്തിന്  മാറ്റ് കൂട്ടും. ഈ വമ്പൻ ഓണാഘോഷത്തിലേക്ക് താമ്പയിലും  പരിസരത്തും  ഉള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും Sanford Abet conga comment Center, 2620 Washington Art, Valnco Florida ലേക്ക് സാദരം ക്ഷണിക്കുന്നു.

വിവരങ്ങൾക്ക് :വിജയൻ നായർ (പ്രസിഡന്റ്) : 813 545 9773, ബിഷൻ ജോസഫ് (ജന. കൺവീനർ) : 727 798 0529


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.