Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ മൂന്നാമത്തെ വീടിന്റെയും താക്കോൽദാനം നിർവഹിച്ചു

fokana-house

ന്യൂയോർക്ക്∙∙ഫൊക്കാനയുടെ പാര്‍പ്പിട പദ്ധതിയായ 'സ്‌നേഹവീട് ' ലോകത്തിനു തന്നെ ഉദാത്തമായ മാതൃകയായി മാറിക്കൊണ്ടിരിക്കുന്നു. ഫൊക്കാനയുടെ ഓരോ ജില്ലയ്ക്കും ഒരു വീട് എന്ന ഭവന പദ്ധതിയുടെ മൂന്നു വീടുകൾ പണിതീരുകയും മൂന്നാമത്തെ വീട് കോതമംഗലത്തു കീരംപാറ പഞ്ചായത്തിൽ പുന്നെക്കാട്‌ എം പി കോളനിയിൽ പോക്കയിൽ വർഗീസിനു (കോശി ) നൽകുകയും അതിന്റെ താക്കോല്‍ ദാനം കോതമംഗലം എംഎൽഎ ആന്റണി ജോർജ് നിർവഹിക്കുകയും ചെയ്തു. എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, പഞ്ചായത്തു പ്രസിഡന്റ് ബെന്നിപോൾ എന്നിവർ പങ്കെടുത്തു.  

ഫൊക്കാനാ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ആണ് ഈ ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ കോർഡിനേറ്ററായും പ്രവർത്തിക്കുന്നത്. തുടക്കത്തില്‍ കേരളത്തിലെ എല്ലാ ജില്ലയ്ക്കും ഒരു വീട് നല്‍കുകയും തുടര്‍ന്ന് താലൂക്ക് ,പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം. ചുരുങ്ങിയ സമയത്തിനുള്ളിൽ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ മൂന്നു വീടുകൾ താക്കോൽ ദാനം നിർവഹിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നു ജോയ് ഇട്ടന്‍ അഭിപ്രായപ്പെട്ടു.

house

ഈ പദ്ധതി പ്രഖ്യാപിച്ചു ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് വീടുകൾ നിര്‍മ്മിച്ച് നല്‍കി ഫൊക്കാന എല്ലാ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കും മാതൃക ആകുകയാണ്. ഫൊക്കാനയുടെ തുടര്‍ പദ്ധതിയായി ഏറ്റെടുത്ത് നടത്തുന്ന പദ്ധതിയുമായി സഹകരിക്കുന്നത് ഫൊക്കാനയുടെ പ്രവര്‍ത്തകരും അഭ്യുദയ കാംഷികളുമാണ്. പിറവത്തു നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ സാമ്പത്തിക ചിലവുകള്‍ പൂര്‍ണ്ണമായും വഹിച്ചത് ഫൊക്കാനാ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ആണ്. തിരുവല്ലയിൽ പണിത വീടിന്റെ സാമ്പത്തിക ചിലവുകള്‍ പൂര്‍ണ്ണമായും വഹിച്ചത് ഫൊക്കാനാ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗീസ് ആണ്. മൂന്നാമത്തെ വീട് ജോയ് ഇട്ടനും ഗ്രാമദീപം ക്ലബുമായി സഹകരിച്ചാണു നടത്തിയത് .ബാക്കിയുള്ള ജില്ലകളിൽ വിടുപണികൾ നല്ലരീതിയിൽ പുരോഗമിക്കുകയും ചെയ്യുന്നു. ഈ വർഷം തന്നെ എല്ലാ ജില്ലകളിലുമുള്ള വീടു പണികളുടെ പ്രവർത്തനം പൂർത്തിയാക്കി താലൂക്ക്  തലത്തിലേക്ക് കടക്കുക എന്നതാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന്  പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്;ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവർ അറിയിച്ചു.

ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണ് . ചെറിയ തുകകൾ ആണെങ്കിൽ പോലും സംഭാവന ചെയ്യാവുന്നതാണ്. ഒരു വീട് സ്പോൺസർ ചെയ്യുന്നവർക്ക് അങ്ങനെയും ചെയ്യാവുന്നതാണ്. ഇതു അമേരിക്കൻ മലയാളികളുടെ ഒരു പദ്ധതിആയാണ് ഫൊക്കാന ഏറ്റെടുത്തിരിക്കുന്നത് . ഈ പദ്ധതിയുമായി സഹകരിച്ചു എല്ലാ അമേരിക്കൻ മലയാളികളും ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ ഭാഗമാകണമെന്ന്  തമ്പി ചാക്കോ- പ്രസിഡന്റ്, ഫിലിപ്പോസ് ഫിലിപ്പ്-ജനറല്‍ സെക്രട്ടറി; ഷാജി വര്‍ഗീസ്- ട്രഷറര്‍ജോയ് ഇട്ടന്‍-എക്‌സി. വൈസ് പ്രസിഡന്റ്;ട്രസ്റ്റി ബോർഡ്ചെയർമാൻ  ജോർജി വര്‍ഗീസ്; ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ ,വിമൻസ് ഫോറം ചെയർ ലീലാ മാരേട്ട്  ; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്; കണ്‍വന്‍ഷൻ ചെയർമാൻ  മാധവൻ നായർ , ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍ എന്നിവർ അപേക്ഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.