Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പിന്റോ സ്റ്റീഫന്‍ നിര്യാതനായി

23574441_1532003360169897_1305398814_n

ന്യൂയോര്‍ക്ക്∙ അമേരിക്കയില്‍ മാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മാധ്യമ പ്രവര്‍ത്തകനായ ജോസ് പിന്റോ സ്റ്റീഫന്‍ നിര്യാതനായി. മലയാളത്തിലും ഇംഗ്ലീഷിലും വാര്‍ത്തകളും ലേഖനങ്ങളുമെഴുതിയിരുന്ന ജോസ് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു.  ജോസിന്റെ പത്രപ്രവര്‍ത്തനം വിദേശ മാധ്യമങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു. സെലിബ്രിറ്റികളെ സമൂഹത്തിന് പരിചയപ്പെടുത്തുവാനുള്ള ജോസിന്റെ കഴിവ് സ്തുത്യര്‍ഹമാണ്. ഐക്യരാഷ്ട്രസഭയില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന ജോസ് പല ലോക നേതാക്കളുടെയും അഭിമുഖം പ്രസിദ്ധീകരി‍ച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. 

തിരുവനന്തപുരം കൊച്ചുവേളിയാണ് സ്വദേശം. 2001ലാണ് അമേരിക്കയിലെത്തിയത്. പീറ്റര്‍ സ്റ്റീഫന്‍-കൊച്ചാനി സ്റ്റീഫന്‍ എന്നിവരാണ് മാതാപിതാക്കള്‍. ബീന സ്റ്റീഫന്‍, നിമ്മി ജോസ് എന്നിവര്‍ സഹോദരിമാരാണ്. 

പൊതുദര്‍ശനം ഇന്ന് വൈകീട്ട് 4 മുതല്‍ 7 വരെ എവര്‍‌ഗ്രീന്‍ ഫ്യൂണറല്‍ ഹോമില്‍ (Evergreen Funeral Home, 159 Garrison Ave., Jersey City, NJ 07306, Phone : 201 333 7171). സംസ്ക്കാര ശുശ്രൂഷ: 15 ന് ഉച്ചയ്ക്ക് 12:30ന് (St. John The Baptist Roman Catholic Church, 3026 John F Kennedy Blvd., Jersey City, NJ 07306, Phone 201 653 8814). തുടര്‍ന്ന് സംസ്ക്കാരവും നടക്കും.

വാർത്ത∙ മൊയ്തീന്‍ പുത്തന്‍‌ചിറ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.