Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരളാ ക്രിസ്ത്യൻ അസംബ്‌ളി രജത ജൂബിലി സമാപന സമ്മേളനം 25ന് 

kca-final-flyer

ടൊറന്റോ∙ സുവിശേഷീകരണത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും വളരെ ശക്തമായി മുന്നേറുന്ന കേരളാ ക്രിസ്ത്യൻ അസംബ്‌ളി സഭയുടെ 25–ാമത്  വാർഷിക സമാപന സമ്മേളനം നവംബർ 25 ന് ടോറന്റോയിലെ Panemonte Convention Centre (220 Humberline Dr, Etobicoke, ON M9W 5Y4) ൽ നടത്തും. 

2017 ജൂൺ 3 മുതൽ 25 ആഴ്ചകളായി നടന്നു വന്നുകൊണ്ടിരുന്ന വിവിധ പ്രോഗ്രാമുകളുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി കാനഡയുടെ പ്രതിപക്ഷ നേതാവായ ആൻഡ്രൂ ഷേർ പങ്കെടുക്കും.

ഈ സമ്മേളനത്തിൽ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ഇമ്മാനുവേൽ ഹെൻറിയും ശ്രുതി ജോയിയും നയിക്കുന്ന സംഗീത സന്ധ്യയും തുടർന്നു ഡിന്നറും ഉണ്ടായിരിക്കും.

സിൽവർ ജൂബിലിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ടോം വർഗീസ് ചെയർമാനായും വിവിധ കമ്മിറ്റി അംഗങ്ങൾ ആയി  ചെറിയാൻ ഉണ്ണുണ്ണി, എബി കരിങ്കുറ്റി, ഏലിയാസ് പീറ്റർ, ഷൈല തോമസ്,ഉഷ ബാബു തോമസ്, ഉഷ സാം തോമസ് തുടങ്ങിയവർ  പ്രവർത്തിക്കുന്നു.

റവ. ഡോ .റ്റി.പി.വറുഗീസ് സീനിയർ പാസ്റ്ററായും പാസ്റ്റർ ജെറിൻ തോമസ് യൂത്ത് പാസ്റ്ററായും ഈ സഭയിൽ പ്രവർത്തിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.