Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മൂന്നു വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് ഒരു വയസ്സുള്ള സഹോദരി മരിച്ചു ; പിതാവ് അറസ്റ്റിൽ

പി.പി.ചെറിയാൻ
shawn-moore-robin-keefer-watn1

മെംഫിസ്  (ടെന്നിസ്സി) ∙ കിടക്കയിൽ കളിച്ചു കൊണ്ടിരുന്ന ഒരു വയസ്സുള്ള സഹോദരിക്ക് 3 വയസ്സുള്ള കുട്ടിയുടെ വെടിയേറ്റ് മരിച്ചു. വീടിനകത്ത് അലക്ഷ്യമായിട്ടിരുന്ന തോക്ക് മൂന്ന് വയസ്സുള്ള കുട്ടി കൊണ്ടു വന്നു സഹോരിയുമായി കളിക്കുന്നതിനിടയിലാണ് വെടിപൊട്ടിയത്.

വീടിനകത്തു ഉണ്ടായിരുന്ന പിതാവ് 25 വയസ്സുള്ള ഷോൺ മൂറിന്റേതായിരുന്നു തോക്ക്.

വെടിപൊട്ടുന്ന ശബ്ദം കേട്ട് അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നിമിഷങ്ങൾക്കകം വീട്ടിൽ എത്തി. ഇതിനിടയിൽ തോക്കെടുത്തു പുറത്തേക്കു രക്ഷപ്പെട്ട പ്രതി പിന്നീട് പൊലീസിന് കീഴടങ്ങുകയായിരുന്നു.

നവംബർ 10 വെള്ളിയാഴ്ചയായിരുന്നു സംഭവം. അശ്രദ്ധമായ കൊലപാതകം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച ജയിലിലടച്ചതായി ഷെൽബി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.