Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മതേതരത്വം ഇന്ത്യയുടെ ആത്മാവും ജനാധിപത്യം ജീവനുമാണ്: ജോര്‍ജ് ഏബ്രഹാം

INOC_pic2

ഷിക്കാഗോ∙ മതേതരത്വം ഇന്ത്യയുടെ ആത്മാവും ജനാധിപത്യം ജീവനുമാണെന്ന് ഐഎന്‍ഒസി നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം അഭിപ്രായപ്പെട്ടു. ഐഎന്‍ഒസി  യുഎസ്എ കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ഷിക്കാഗോയില്‍ നടന്ന സെമിനാറില്‍ "ഇന്ത്യന്‍ ജനാധിപത്യത്തില്‍ മതേതരത്വം വെല്ലുവിളികളെ നേരിടുന്നുവോ' എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വാശിയേറിയ ചര്‍ച്ചകള്‍ പ്രൊഫസര്‍ തമ്പി മാത്യു മോഡറേറ്റ് ചെയ്തു. രാജന്‍ പടവത്തില്‍, സജി കരിമ്പന്നൂര്‍, മേഴ്‌സി കുര്യാക്കോസ്, പി.പി. ചെറിയാന്‍, ജോണ്‍ ഇലക്കാട്ട്, സന്തോഷ് നായര്‍, ജസ്സി റിന്‍സി, സജി കുര്യന്‍, ജോഷി വള്ളിക്കളം, റോയി ചാവടി, ബാബു മാത്യു, മാത്യു ഏബ്രഹാം, ജോണ്‍സണ്‍ കാരിക്കല്‍, നടരാജന്‍ കൃഷ്ണന്‍, ഈശോ കുര്യന്‍, ജോസഫ് നാഴിയംപാറ, സണ്ണി വള്ളിക്കളം, മൊഹീന്ദര്‍ സിംഗ്, ഹര്‍ബചന്‍ സിങ് തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഭാരതത്തിന്റെ അഖണ്ഡതയ്ക്കും, ഉന്നമനത്തിനും, ജനാധിപത്യത്തിന്റെ നിലനില്‍പിനും, മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണമെന്നും അതിനായി ഓരോ ഭാരതീയനും ശക്തിയുക്തം രംഗത്തിറങ്ങണമെന്നും ആശംസിച്ചുകൊണ്ട് സന്തോഷ് നായര്‍ ചര്‍ച്ച അവസാനിപ്പിച്ചു. തോമസ് പടന്നമാക്കല്‍ അറിയിച്ചതാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.