Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹ്രസ്വചിത്രം "എറാ' അരങ്ങിലേക്ക്

ERA_pic1

ഫിലഡല്‍ഫിയ∙ ഫിലഡല്‍ഫിയയിലെ ഒരു കൂട്ടം യുവകലാകാരന്മാരുടെ നേത്യത്വത്തില്‍ കേസ്സിയ വിഷ്വല്‍ പ്രൊഡക്ഷന്‍ യുഎസ്എ അണിയിച്ചൊരുക്കുന്ന ഹ്രസ്വചിത്രം "എറാ' ഉടൻ പ്രദർശനത്തിനെത്തുന്നു. യുവകവയിത്രിയും കഥാകൃത്തുമായ സോയ നായര്‍ കഥയുംതിരക്കഥയും സംവിധാനവും ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രശസ്ത സിനിമസംവിധായകന്‍ രാജിവ് അഞ്ചലിന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള, ഈവര്‍ഷത്തെ ഇന്ത്യ പ്രസ്സ് ക്ലബ്ബ് എക്‌സലന്റ് വീഡിയോഗ്രാഫര്‍ അവാര്‍ഡ് ജേതാവ് സജു വര്‍ഗീസ് ആണ്.

ജസ്റ്റിന്‍ ജോസ്, സൂരജ് ദിനമണി, ജോര്‍ജ് ഓലിക്കല്‍,അഷിതാ ശ്രീജിത്ത് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.. ഡിസംബര്‍ 29-നു റിലീസ് ചെയ്യുന്ന ഈചിത്രത്തിന്റെ ഗാനരചന സോയ നായരും സംഗീതം ഷൈന്‍ ഹരിദാസും മനോഹരമായി ഈ ഗാനം ആലപിച്ചിരിക്കുന്നത് ഫിലഡല്‍ഫിയായിലെ യുവഗായിക ശ്രീദേവി അജിത്കുമാറും ആണ്. സൗണ്ട് റെക്കോര്‍ഡിങ്ങും ബാക്ക്ഗ്രൗണ്ട് മ്യൂസിക്യം ചെയ്തിരിക്കുന്നതു ബിജു ജേക്കബ് ആണ്.

മാറുന്ന കാലഘട്ടങ്ങളില്‍ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ടെക്‌നോളജി മനുഷ്യന്റെ ഓര്‍മ്മശക്തിയെ കീഴ്‌പ്പെടുത്തുന്നതിനെ ആധാരമാക്കിയുള്ള ഈ ചിത്രം സമൂഹത്തിനു ഒരുനല്ല സന്ദേശവുമായാണു എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.