Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ന്യൂയോർക്കിൽ ക്നാനായ റീജിയൻ പ്രീ -മാര്യേജ് സെമിനാർ നടത്തി

pre

ഷിക്കാഗോ∙ ഷിക്കാഗോ സിറോ മലബാർ രൂപതയുടെ കിഴിലുള്ള ക്നാനായ റീജിയൻ  ഫാമിലി കമ്മിഷൻ  ന്യൂയോർക്കിൽ  ഡിസംബർ 1 ,2 ,3  എന്നീ  തീയതികളിൽ വിവാഹ ഒരുക്ക സെമിനാർ നടത്തി. ന്യൂയോർക്കിലെ  റോക്‌ലാൻഡ് കൗണ്ടിയിലെ സെന്റ് മേരീസ് ക്നാനായ  കത്തോലിക്ക ദേവാലയത്തിലാണ് പ്രസ്തുത സെമിനാർ നടത്തിയത്. മൂന്നു ദിവസമായി നടത്തിയ സെമിനാറിൽ റീജിണൽ  വികാരി ജനറാൾ ഫാദർ തോമസ് മുളവനാൽ ,റോക്‌ലാൻഡ് ക്നാനായ വികാരി ഡോ .ജോസ്  ആദോപ്പള്ളിൽ ,ന്യൂജഴ്‌സി ക്നാനായ മിഷൻ വികാരി ഫാദർ റെനി കട്ടേൽ, ഫാമിലി കമ്മിഷൻ ചെയർമാൻ  ടോണി പുല്ലാപ്പള്ളി ,ബെന്നി കാഞ്ഞിരപ്പാറ ഡോ. അജിമോൾ പുത്തൻപുരയിൽ ,ജയാ കുളങ്ങര , എബി & അൽവിന  ചെമ്മലകുഴി ,സാബു തടിപ്പുഴ തുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസുകൾ നയിച്ചു. ഫോറോനാ സെക്രട്ടറി തോമസ് പാലച്ചേരി കോഴ്സ് കോർഡിനേറ്റർ ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.