Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിശേഷങ്ങളുടെ നേർക്കാഴ്ച ഹൂസ്റ്റണിൽ നിന്നും പ്രസിദ്ധീകരണമാരംഭിച്ചു

പി.പി.ചെറിയാൻ
ner2

ഹൂസ്റ്റൺ ∙ അമേരിക്കയിലെ അക്ഷരനഗരിയായ ഹൂസ്റ്റൺ സ്റ്റാഫോർഡിൽ നിന്നും മലയാളികളുടെ വാർത്താ വായനയുടെ തിരുമുറ്റത്തേക്ക് പുതിയൊരു വാരാന്ത്യ പത്രത്തിന്റെ പ്രസിദ്ധീകരണം നേർക്കാഴ്ച കൂടി അതിഥിയായി എത്തുന്നു.

നേർക്കാഴ്ച ആസ്ഥാനമായ സ്റ്റാഫോർഡ് ഓഫിസിൽ ചേർന്ന പ്രത്യേക സമ്മേളനത്തിൽ പത്രത്തിന്റെ ആദ്യ പ്രതി ഡോ. വേണുഗോപാൽ മേനോനിൽ നിന്നും സ്റ്റാഫോർഡ് സിറ്റി കൗൺസിൽ മെംബറും മലയാളിയുമായ കെൻ മാത്യു ഏറ്റുവാങ്ങിയാണ് പ്രസിദ്ധീകരണോദ്ഘാടനം നിർവ്വഹിച്ചത്.

ner2

ചടങ്ങിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ പ്രവർത്തകരായ ശശീധരൻ നായർ, ജി. കെ. പിള്ള, ജോർജ് മണ്ണിക്കരോട്ട്, മാത്യു നെല്ലിക്കൽ, തോമസ് മാത്യു (ജീമോൻ റാന്നി), പൊന്നുപിള്ള, എ. കെ. ചെറിയാൻ, ഡോ. ചിറ്റൂർ രാമചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അകലെ നിന്നു കാണുന്നതും അടുത്തിരുന്ന് കേൾക്കുന്നതുമായ ദിനവൃത്താന്തങ്ങളുടെ യഥാർത്ഥ പതിപ്പായിരിക്കും നേർകാഴ്ച എന്ന വാരാന്ത്യ പത്രമെന്ന് ചീഫ് എഡിറ്റർ സൈമൺ വല്ലാച്ചേരിൽ പറഞ്ഞു.

മാനേജിങ്ങ് ഡയറക്ടർ സുരേഷ് രാമകൃഷ്ണൻ സ്വാഗതവും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ബിനോയ് ജോർജ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.