Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫോമാ വനിതാ പ്രതിനിധിയായി ഡോക്ടര്‍ സിന്ധു പിള്ളയെ നാമനിർദ്ദേശം ചെയ്തു

വിനോദ് ഡേവിഡ് കോണ്ടൂർ
sindhu-pilla

ന്യൂയോർക്ക്∙ഫോമയുടെ അടുത്ത ദേശീയ കമ്മറ്റിയിലേക്ക് വനിതാ പ്രതിനിധി സ്ഥാനത്തേക്ക്  ഡോക്ടര്‍ സിന്ധു പിള്ളയും. കഴിഞ്ഞ 20 വർഷങ്ങൾ ആയി കലിഫോർണിയയിൽ ജീവിക്കുന്ന  സിന്ധു പിള്ള ശിശുരോഗ വിഭാഗം ഡോക്ടറാണ്. മരിയാട്ടയിൽ ഇൻലൻഡ് പീഡിയാട്രിക്സ് എന്ന പേരിൽ രണ്ട് സ്ഥാപനങ്ങൾ നടത്തി വരുന്ന സിന്ധു  ഏവർക്കും വളരെ സുപരിചിതായാണ്. നർത്തകി, ഗായിക എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്. ഓൾ കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സ് (AKMG) യുടെ നേതൃനിലയിലും പ്രവർത്തിച്ചിട്ടുണ്ട്. 

ആലപ്പുഴ മെഡിക്കൽ കോളേജില്‍ നിന്നും MBBS കഴിഞ്ഞു അമേരിക്കയിൽ എത്തിയ  സിന്ധു 1995 ൽ ചിക്കാഗോയിൽ നിന്നും പീഡിയാട്രിക്സ് എംഡി നേടി. മൂന്ന് വർഷം  ചിക്കാഗോയിൽ ജോലി ചെയ്ത ശേഷം 1998 ൽ  മരിയാട്ട കാലിഫോർണിയിൽ സ്ഥിര താമസം ആയത്. ലോമ ലിൻഡ ഹോസ്പിറ്റൽലിൽ പീഡിയാട്രിക് വിഭാഗം മേധാവി ആയും  റാഞ്ചോ സ്പ്രിങ്സ്  ഹോസ്പിറ്റൽലിൽ  വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു വരുന്നു. 

ഇപ്പോൾ ഫോമാ വനിത ഫോറം ലൊസാഞ്ചൽസ്  കോ–ഓർഡിനേറ്റർ ആണ്. വെസ്റ്റേൺ റീജിയൻ ഐക്യകണ്ഠമായി എടുത്ത തീരുമാനത്തിൽ,  സിന്ധു പിള്ളയെ വനിത പ്രതിനിധി ആയി നാമനിർദ്ദേശം ചെയ്തു. ഡോക്ടർ സിന്ധു പിള്ളയെ പോലെ കഴിവുള്ളവർ സംഘടനക്ക് ശക്തി പകരും എന്നതിൽ സംശയമില്ല എന്ന വെസ്റ്റേൺ റീജിയൻ നേതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. 

റീജിയണല്‍ വൈസ് പ്രസിഡന്റ് റോഷന്‍ (പോള്‍ ജോണ്‍), നാഷണല്‍ കമ്മറ്റിയംഗം സാജു ജോസഫ്, ജോസഫ് ഔസോ, നാഷണല്‍ ഉപദേശക സമതി വൈസ് ചെയര്‍മാന്‍ വിന്‍സന്റ് ബോസ് മാത്യു, പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ സെക്രെട്ടറി പന്തളം ബിജു തോമസ്, റിജിയണല്‍ ചെയര്‍മാന്‍ സാം ഉമ്മന്‍, വുമണ്‌സ് ഫോറം റീജിയണല്‍ ചെയ4പേഴ്‌സന്‍ ഡോക്ടര്‍ സിന്ധു പിള്ള, ജോയിന്റ് സെക്രെട്ടറി സുജ ഔസോ, കണ്‍വീനര്‍ ബീന നായര്‍, ഫോമാ മുന്‍ ജോയിന്റ് സെക്രെട്ടറി റെനി പൗലോസ്, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് റ്റോജോ തോമസ്, സോദരന്‍ വര്‍ഗീസ് (കല), സിജില്‍ പാലയ്കലോടി (സര്‍ഗ്ഗം), ജോസ് വടകര (അരിസോണ) എന്നീ ഫോമാ വെസ്റ്റേണ്‍ റീജിയന്‍ നേതാക്കള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.