Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷെറിൻ വധം: മലയാളി ദമ്പതികൾക്ക് മകളെ കാണാൻ അനുമതിയില്ല

Sherin Mathews

ഹൂസ്റ്റൻ∙ ഷെറിൻ മാത്യൂസ് വധക്കേസിൽ വിചാരണ നേരിടുന്ന മലയാളിദമ്പതികളായ വെസ്‍ലി മാത്യൂസിനും സിനിക്കും സ്വന്തം മകളെ കാണാൻ അനുമതി ലഭിച്ചില്ല. കൊല്ലപ്പെടുന്നതിനുമുൻപ് ഷെറിൻ പല തവണ ശാരീരിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന വിദഗ്ധ റിപ്പോർട്ടിനെ തുടർന്നാണു കോടതി നടപടി.

വളർത്തുമകളായ ഷെറിനെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ രക്ഷിതാക്കൾ എന്ന നിലയിലുള്ള ധാർമികമായ അവകാശം ദമ്പതികൾക്ക് നഷ്ടപ്പെട്ടതായി കോടതി നിരീക്ഷിച്ചു.

മകളെ കാണാനുള്ള അവകാശം സ്ഥിരമായി ഇല്ലാതാക്കണമെന്ന് എതിർഭാഗം വാദിച്ചു. ഇതിന്മേൽ വിചാരണ തുടരും.  ഒന്നര മാസം മുൻപാണു മൂന്നര വയസ്സുകാരിയായ ഷെറിനെ കലുങ്കിനടിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.


വെസ്‍ലി മാത്യൂസിന്റെ വീടിന്റെ സ്വീകരണമുറിയിൽ, വളർത്തുമകൾ ഷെറിന്റെ ഒരു ചിത്രം പോലും കണ്ടിരുന്നില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥർ മൊഴി നൽകി.

കാണുമ്പോൾ അസ്വാഭാവികത തോന്നുന്ന ഒരു കുഞ്ഞിന്റെ ചിത്രം ആരും സ്വീകരണമുറിയിൽ വയ്ക്കില്ലെന്നു വെസ്‍ലിയുടെ അഭിഭാഷകൻ മറുപടി പറഞ്ഞു. ദമ്പതികൾ കോടതിയിൽ ഹാജരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.