Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഷെറിൻ മാത്യുവിന് റിച്ചർഡസൺ സിറ്റിയിൽ സ്മാരകം: ഉദ്ഘാടനം 30 ന്

പി. പി. ചെറിയാൻ
sherin1

റിച്ചർഡ്സൺ ∙ റിച്ചർഡ്സൺ സിറ്റിയുടെ സമീപത്തുള്ള അലൻസിറ്റിയിലെ ശ്മശാനത്തിൽ ഷെറിൻ മാത്യുവിന്റെ ഭൗതീകാവശിഷ്ടം രഹസ്യമായി അടക്കം ചെയ്തിട്ടും, കുരുന്നിന് സ്ഥിര സ്മാരകം ഉയർത്തണമെന്ന ലക്ഷ്യത്തോടെ റിച്ചർഡ്സൺ കമ്മ്യൂണി. റിച്ചർഡ്സണിലെ നിവാസികൾ മുൻ കൈയെടുത്ത് ഫ്യൂണറൽ ഹോമായ റസ്റ്റ്ലാന്റിൽ പ്രത്യേകം തയ്യാറാക്കിയ മെമ്മോറിയൽ പാർക്കിന്റെ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും  30 ന് നടത്തപ്പെടും.

IMG_8930

മെമ്മോറിയൽ പാർക്കിൽ ഷെറിന്റെ പേര് ആലേഖനം ചെയ്ത ബഞ്ചിന്റെ റിബൺ കട്ടിങ്ങ് സെറിമണിയും തദവസരത്തിൽ നടക്കുമെന്ന് ഫ്യൂണറൽ ഹോം അസി. ഡയറക്ടർ അറിയിച്ചു.

Sherin-Mathews-Memorial

30 ന് ഉച്ചതിരിഞ്ഞു 3 മണിക്ക് മെമ്മോറിയൽ സർവ്വീസും 4 മുതൽ 4.30 വരെ ബെഞ്ച് സമർപ്പണവും തുടർന്നു ശാന്തിയുടേയും സമാധാനത്തിന്റെയും പ്രതീകമായി ആയിരത്തോളം പ്രാവുകളെ പറത്തുന്ന ചടങ്ങും നടക്കും. ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.