Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലയാളി അസോസിയേഷൻ ഓഫ് താമ്പക്ക് പുതിയ നേതൃത്വം; ഡോളി വേണാട് പ്രസിഡന്റ്

mat

താമ്പാ∙ ഡിസംബർ 29 വെള്ളിയാഴ്ച താമ്പായിലുള്ള സെന്റ് ജോസഫ് സിറോ മലബാർ ദേവാലയത്തിന്റെ ഹാളിൽ കൂടിയ മലയാളി അസോസിയേഷൻ ഓഫ് താമ്പായുടെ വാർഷിക പൊതുയോഗത്തിൽ 2018 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടന്നു. വൈകിട്ട് 5നാരംഭിച്ച പൊതുയോഗത്തിൽ പ്രസിഡന്റ് വിജയൻ നായർ ഏവർക്കും സ്വാഗതം നേർന്നു. സെക്രട്ടറി പ്രസന്ന മീനാക്ഷി റിപ്പോർട്ടും ട്രഷറർ ജിനോ വർഗീസ് കണക്കും അവതരിപ്പിച്ചു. തുടർന്ന് ഇലക്ഷൻ കമ്മിറ്റി അംഗങ്ങളായ തോമസ് വലിയ വീടൻ, ജോമോൻ പുത്തൻപുരക്കൽ, ജെയ്മോൻ ഏബ്രഹാം എന്നിവർ 2018 ലെ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.

പ്രസിഡന്റായി ഡോളി വേണാടിനേയും  പ്രസിഡന്റ് ഇലക്റ്റ് ആയി ഷൈനി ജോസ് കിഴക്കനടിയേയും  തിരഞ്ഞെടുത്തു. ലാലി ചാക്കോ വൈസ് പ്രസിഡന്റ്,  ജോൺ കല്ലോലിക്കൽ സെക്രട്ടറി, സോളമൻ ജോസഫ് ട്രഷറർ, രൺജിത്ത് മന്നാടിയാർ ജോയിന്റ് സെക്രട്ടറി, നിഷ മാത്യു ജോയിന്റ് ട്രഷറർ, സുനി ആലുംമൂട്ടിൽ യൂത്ത് കോർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു കമ്മിറ്റി അംഗങ്ങളായി ജോർജ് തോമസ്, മാത്യുകുട്ടി മാളിയേക്കൽ, തോമസ്, ഡോ. ജോസഫ് പൂവത്തിങ്കൽ, ജോജി സ്റ്റീഫൻ കിഴക്കനടിയിൽ, ബോബി ഏബ്രഹാം , ഷൈജൻ മേക്കാട്ടുപറമ്പൻ, എമിൽ ഏബ്രഹാം, ജൂലി റെനിമോൻ പച്ചിലമാക്കിൽ, മായ ആന്റണി, എലിസബത്ത് അലക്സാണ്ടർ, സീമാ വേണുഗോപാൽ, ഷീറ ഭഗവത്തൂള, സ്മിതാ മാമ്മൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

അഡ്വൈസറി ബോർഡ് അംഗങ്ങളായി സണ്ണി മാറ്റമാന(ചെയർമാൻ) സുരേഷ് നായർ(വൈസ് ചെയർമാൻ) വർഗീസ് മാണി(സെക്രട്ടറി) മാത്യു തണ്ടാശ്ശേരി (ട്രഷറർ) ജോമോൻ തെക്കെതൊട്ടിയിൽ, സൈമൺ തൊമ്മൻ തുരിത്തികാട്, ഡോളി വേണാട് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ജനുവരി 13 ശനിയാഴ്ച വൈകിട്ട്  5.30 നു ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന ക്രിസ്മസ് ,പുതുവൽസരാഘോഷത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്നതാണ്. പുതിയ ഭരണ സമിതിക്ക് സ്ഥാനമൊഴിയുന്ന അഡ് വൈസറി ബോർഡ് ചെയർമാൻ ജോസ് മോൻ തത്തംകുളം എല്ലാവിധ ഭാവുകങ്ങളും നേർന്നു. ജോയിന്റ് സെക്രട്ടറി സുനി ആലുംമൂട്ടിൽ ഏവർക്കും കൃതഞ്ജത രേഖപ്പെടുത്തി.

പ്രസിഡന്റ് ഡോളി വേണാടിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി ജനുവരി 13നു നടക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിലേക്ക് ഏവരുടേയും സാന്നിധ്യ സഹകരണങ്ങൾ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.