Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പിറ്റ്ബുള്ളിന്റെ ആക്രമണത്തിൽ പെറ്റ് ഹോട്ടൽ ജീവനക്കാരി കൊല്ലപ്പെട്ടു

പി. പി. ചെറിയാൻ
pitbull11

മോൺറൊ (ലൂസിയാന)∙ ലൂസിയാന വെസ്റ്റ് മോൺറൊയിലുള്ള പെറ്റ് ഹോട്ടലിലെ ജീവനക്കാരി ലോറ വില്യംസ് പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ  കൊല്ലപ്പെട്ടു. സ്മിത്ത് സ്ട്രീറ്റിലുള്ള ഹാപ്പി ഫൗണ്ട് ഹോട്ടലിലെത്തിയ അമ്പത് പൗണ്ട് തൂക്കമുള്ള പിറ്റ് ബുള്ളാണ് ലോറയെ ആക്രമിച്ചത്. അഞ്ചു കുട്ടികളുടെ മാതാവാണ് ലോറ. പിറ്റ് ബുള്ളിന് പെട്ടെന്ന് പ്രകോപനം ഉണ്ടാകുന്നതിനുള്ള കാരണം വ്യക്തമല്ല.

സംഭവ സ്ഥത്തു പൊലീസ് കുതിച്ചെത്തിയെങ്കിലും മാരകമായ മുറിവേറ്റ ലോറ മരിച്ചിരുന്നു. നായയെ പിന്നീട് ആനിമൽ കൺട്രോൾ ഏറ്റെടുത്തതായി ഷെറിഫ് ഓഫീസ് അറിയിച്ചു. വളർത്തു മൃഗങ്ങൾ പ്രത്യേകിച്ചു പിറ്റ്ബുൾ വർഗത്തിലുള്ള വലിയയിനം നായകൾ എപ്പോൾ പ്രകോപിതരാകും എന്ന മനസ്സിലാക്കുക അസാധ്യമാകയാൽ വളരെ ശ്രദ്ധയോടെയായിരിക്കണം ഇവയുമായി ഇടപഴകാൻ എന്ന താക്കീതാണ് ഇത്തരം സംഭവങ്ങൾ നൽകുന്നത്.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.