Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അരിസോണ മലയാളി എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ സംയുക്ത ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി

arizona-malayali-ecumenical-fellowship87

ഫീനിക്സ്∙ അരിസോണ മലയാളി എക്യുമെനിക്കൽ ഫെൽലോഷിപ്പിന്റെ സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബർ 9നു വൈകിട്ട്  5നു മേസ ഡോബ്സൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി.

arizona-malayali-ecumenical-fellowship372

റവ.ഡോക്ടർ. ജോർജ് ഉമ്മന്റെ പ്രാരംഭ പ്രാർത്ഥനയെ തുടർന്ന് റവ.ഫാദർ ഷിന്റോ  റ്റി,ഡേവിഡ്  സ്വാഗത പ്രസംഗം  നിർവഹിച്ചു.

arizona-malayali-ecumenical-fellowship473

കേരളത്തിന്റെ തനതു ശൈലിയിൽ  എല്ലാ വൈദീകരും കമ്മിറ്റി അംഗങ്ങളും ചേർന്ന്  ഭദ്രദീപം തെളിയിച്ചതോടെ ആഘോഷങ്ങൾക്കു തുടക്കമായി.

arizona-malayali-ecumenical-fellowship423

വിവിധ പള്ളികളിൽ നിന്നുള്ള 12th  ഗ്രേഡ് പാസ്സായ 16 കുട്ടികൾക്ക് ട്രോഫികൾ നൽകി ആദരിച്ചതിനോടൊപ്പം അരിസോണ മലയാളി എക്യുമെനിക്കൽ ഫെൽലോഷിപ്പിന് വേണ്ടി നടത്തിയ പുതിയ ലോഗോ ഡിസൈനിങ് മത്സരത്തിൽ വിജയിച്ച മഹിമ വർഗീസ് എന്ന)കുട്ടിക്കും (സെന്റ്‌ .പീറ്റേഴ്‌സ്  യാക്കോബൈറ്റ് ചർച്ച്) കംപ്യൂട്ടർ ഗ്രാഫിക്സിലൂടെ ലോഗോ കൂടുതൽ മിഴിവുറ്റതാക്കിയ സാം ജോർജിനും  (ഹോളി ഫാമിലി സിറോ മലബാർ കാത്തലിക്  ചർച് ) ഫലകങ്ങൾ  നൽകി ആദരിച്ചു.

arizona-malayali-ecumenical-fellowship93

റവ.ഫാദർ .ജോർജ് എട്ടുപറയിൽ  (പ്രസിഡന്റ്) തന്റെ പ്രസംഗത്തിൽ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ പ്രസക്തിയെക്കുറിച്ചു സംസാരിച്ചു.

arizona-malayali-ecumenical-fellowship394

റവ.ഡോക്ടർ .ജോർജ്  ഉമ്മൻ നൽകിയ ക്രിസ്മസ് സന്ദേശം സദസ്യരെ അക്ഷരാർത്ഥത്തിൽ ചിന്തിപ്പിക്കുന്നതായിരുന്നു. വിവിധ പള്ളികളുടെ ഗായക സംഘങ്ങൾ ആലപിച്ച ഇമ്പമേറിയ കാരൾ ഗാനങ്ങൾ ചടങ്ങിനെ ഹൃദ്യമാക്കി.

arizona-malayali-ecumenical-fellowship92

സെന്റ്.പീറ്റേഴ്‌സ് യാക്കോബൈറ്റ് ചർച്ചിലെയും ഹോളി ഫാമിലി സീറോ മലബാർ കാത്തലിക് ചർച്ചിലെയുംകുട്ടികൾ  അവതരിപ്പിച്ച നൃത്തങ്ങൾ  ആഘോഷത്തിന്റെ  മാറ്റ് വർധിപ്പിച്ചപ്പോൾ ഫീനിക്സ് മാർത്തോമാ ചർച്ചിന്റെ സൺഡേസ്കൂൾ കുട്ടികൾ അവതരിപ്പിച്ച നൃത്തവും യുവജനങ്ങൾ അവതരിപ്പിച്ച സ്കിറ്റും പ്രശംസനീയമായിരുന്നു.

arizona-malayali-ecumenical-fellowship67

സെന്റ്‌ .തോമസ് ഓർത്തഡോക്സ്‌  ചർച്ചിലെയും , സെന്റ്.പീറ്റേഴ്‌സ്‌ യാക്കോബൈറ്റ് ചർച്ചിലെയും കൊച്ചു കുട്ടികളുടെ കരോൾ ഗാനങ്ങൾ വളരെ മെച്ചപ്പെട്ടതായിരുന്നു. വിവിധ പള്ളികളിൽ നിന്നും തീരുമാനിക്കപ്പെട്ടവരുടെ ബൈബിൾ വായന ഒരു ഭക്തിയുടെ അന്തരീക്ഷം തന്നെ സൃഷ്‌ടിച്ചു .

arizona-malayali-ecumenical-fellowship56

റവ.ഫാദർ .സജി മാർക്കോസിന്റെ നേതൃത്വത്തിൽ  സ്തോത്രകാഴ്ച്ചയും ഉണ്ടായിരുന്നു .സെക്രട്ടറി കിരൺ കോശി നന്ദി രേഖപ്പെടുത്തി

arizona-malayali-ecumenical-fellowship23

റവ.സ്റ്റാൻലി തോമസിന്റെ പ്രാർത്ഥനക്കു ശേഷം ചോക്കലേറ്റുകളുമായി സാന്റാക്ലോസ് എത്തിയതോടെ കുട്ടികൾ ആഘോഷത്തിമിർപ്പിലായി. തോമസ് അപ്രേമും മിസ്സ്. കിരൺ കുര്യനും പരിപാടിയുടെ അവതാരകരായിരുന്നു.

arizona-malayali-ecumenical-fellowship05

സന്നിഹിതരായിരുന്ന എല്ലാവർക്കും ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തതോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.

arizona-malayali-ecumenical-fellowship39
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.