Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫ്രണ്ട്സ് ഓഫ് തിരുവല്ല ക്രിസ്മസ് പുതുവത്സര സംഗമം ജനുവരി 20ന്

Friends-of-Thiruvalla-Xmas-New-Year-Flyer-2017

ഹൂസ്റ്റൺ∙ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ജനുവരി 20 ശനിയാഴ്ച വൈകിട്ട് 5:30 മുതൽ സ്റ്റാഫോർഡിലുള്ള ദേശി റസ്റ്ററന്റിലാണു (209, FM 1092 Rd, Stafford, TX,77477) പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.

ഹൂസ്റ്റണിൽ ഉള്ള എല്ലാ തിരുവല്ല നിവാസികളെയും ഈ സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ അംഗങ്ങളെ പരിചയപെടുന്നതിനും  തിരുവല്ല നിവാസികൾക്കു അന്യോന്യം പരിചയം പുതുക്കുന്നതിനും ഗൃഹാതുര അനുഭവങ്ങൾ പങ്കിടുന്നതിനും അവസരം ഒരുക്കിയിരിക്കുന്ന ഈ കുടുംബ സംഗമം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും ഭാരവാഹികൾ അറിയിച്ചു.

അസ്സോസിയേഷൻ പ്രസിഡന്റ് റോബിൻ ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാർത്തോമാ സഭയിലെ സീനിയർ വൈദികൻ റവ. എസ്. അലക്സാണ്ടർ  ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകും.

2018 ലേക്കുള്ള അസോസിയേഷൻ ഭാരവാഹികളെയും തദവസരത്തിൽ തിരഞ്ഞെടുക്കും. വിവിധ കലാപരിപാടികളും ഡിന്നറും തിരുവല്ല സംഗമ സന്ധ്യയെ മികവുറ്റതാക്കി മാറ്റും.

കൂടുതൽ വിവരങ്ങൾക്ക്;

ഉമ്മൻ തോമസ് -    281- 467- 5642
റോബിൻ ഫിലിപ്പ് -   713-408-4326
ടെറിഷ് തോമസ്  -  713-449-6184
തോമസ് ഐപ്പ്  -   713-779-3300
ജോർജ് എബ്രഹാം -  281-235-8600
ജോർജ് തോമസ്-  832-279-3061
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.