Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹൂസ്റ്റണില്‍ മകരവിളക്ക്‌

Makaravilakku

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ  ശ്രീധർമ്മശാസ്താ നടയിൽ 2018 ജനുവരി മാസം 14 ഞായറാഴ്ച ആചാരാനുഷ്ഠാനങ്ങളോടെ മകരവിളക്ക് ഉത്സവം ആഘോഷിക്കുന്നു. അയ്യപ്പഭജന,  അഷ്ടോത്തരം, ദീപാരാധന, പടിപൂജ എന്നീ ആചാരങ്ങൾ ഈ ഉത്സവത്തിന്റെ പ്രത്യേകതകളാണ്.  സത്യൻപിള്ള, ബിജുമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭക്തി സാന്ദ്രമായ ഭജനയും താളമേളാദികളോടു കൂടിയുള്ള ദീപാരാധയും ചുറ്റുവിളക്കും വൈകിട്ട് 8.45ന് പടിപൂജയും കഴിഞ്ഞ് ഹരിവരാസനം പാടി ശ്രീധർമ്മശാസ്താവിനെ പള്ളിയുറക്കുന്നതോടെ മകരവിളക്കിനു പൂർണ്ണതയാകും തുടർന്നു പ്രസാദ വിതരണവും ഉണ്ടായിരിക്കും.

പുഷ്പാഭിഷേകം, ത്രികാല പൂജ, അയ്യപ്പവിളക്ക്, പടിപൂജ,  അന്നദാനം എന്നിവ നടത്താനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ കാലേകൂട്ടി പേരു റജിസ്റ്റർ ചെയ്യേണ്ടതാണ്. ഹൂസ്റ്റൺ നിവാസികളായ എല്ലാ ഭക്തജനങ്ങളുടേയും സകുടുംബ സാന്നിധ്യം കൊണ്ട് ഈ ഉത്സവം സമ്പന്നമാക്കേണമേ എന്നഭ്യർഥിച്ചു കൊള്ളുന്നു.

വിശദ വിവരങ്ങൾക്ക്: 713 729 8994  or  ഡോ. ബിജു പിള്ള , 832 247 3411 പ്രസിഡന്റ്)

ശ്രീ. ശശിധരൻ നായർ (വൈസ് പ്രസിഡന്റ് ) 832 860 0371.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.