Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പടിയടത്തു വി.ഇട്ടൻ പിള്ളയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു

Appachan

ന്യൂയോർക്ക്∙ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്റെ പിതാവും മുൻ ഗവൺമെൻറ് കോൺട്രാക്ടറുമായിരുന്ന മൂവാറ്റുപുഴ ഉരൂമന പടിയെടത്തു വി.ഇട്ടൻപിള്ള (97)യുടെ നിര്യാണത്തിൽ ഫൊക്കാനഅനുശോചിച്ചു. ഭാര്യ പരേതയായ ഏലിയാമ്മ ഇട്ടൻപിള്ള. 

സാമൂഹിക പ്രവര്‍ത്തകനും സഭാ നേതാവുമായ അദ്ദേഹം  ഊരമന സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചിന്റെ സ്ഥാപകനും കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജ്, സെന്റ് പീറ്റേഴ്‌സ് കോളജ് എന്നിവയുടെ മാനേജിങ് കമ്മിറ്റി അംഗവുമാണ്.ദീര്‍ഘകാലം പള്ളി ട്രസ്റ്റി ആയും ഭദാസന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

മറ്റുമക്കൾ: മേരി ഈപ്പന്‍,  ഫൊക്കാന നേതാവും മുൻ യോങ്കേഴ്‌സ് മലയാളി കമ്മ്യൂണിറ്റി അസോസിയേഷന്റെ പ്രസിഡന്റും ആയ ഷെവ. ജോര്‍ജ് ഇട്ടന്‍ ,ജയിംസ് ഇട്ടന്‍, ഡെയ്‌സി പോള്‍
 
മരുമക്കള്‍: വെരി റവ. ഈപ്പന്‍ ഈഴമാലില്‍ കോര്‍ എപ്പിസ്‌കോപ്പ, മേരി ജോര്‍ജ്, സെലിനാമ്മ ജെയിംസ്, ജസി ഇട്ടന്‍, എബി പോള്‍(ന്യൂയോർക് ട്രാൻസിസ്‌റ് അതോറിറ്റി).സംസ്‌കാരം ഞായറാഴ്ച(14) 2 മണിക്ക് സെന്റ് ജോര്‍ജ് താബോര്‍ ചര്‍ച്ചില്‍.

വി. ഇട്ടൻ പിള്ളയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായും ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ.സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രഷർ ഷാജി വർഗിസ് ; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്;  ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍,ട്രസ്റ്റി ബോർഡ് ചെയർമാൻ  ജോർജി വർഗിസ്,ഫൗണ്ടഷൻചെയർമാൻ പോൾ കറുകപ്പള്ളിൽ ,കൺവൻഷൻ ചെയർമാൻ  മാധവൻ നായർ ,ട്രസ്റ്റി ബോർഡ്    വൈസ് ചെയർമാൻ ലീലാ  മാരോട്ട് , ട്രസ്റ്റി സെക്രെട്ടറി ടെറൻസൺ തോമസ്,നാഷണൽ കമ്മിറ്റി അംഗങ്ങൾ , ട്രസ്റ്റി ബോർഡ് അംഗങ്ങൾ , റീജണൽ വൈസ് പ്രസിഡന്റുമാർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.