Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്ത്യന്‍ കോണ്‍സുലര്‍ ക്യാംപ് സ്റ്റാഫ്‌ഫർഡ് സ്വാമിശരണം ടെംപിളിൽ ജനുവരി13ന്

പി. പി. ചെറിയാൻ
BAPS-Houston-Mandir

ഹൂസ്റ്റൺ∙ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ (ഹൂസ്റ്റണ്‍) ,ജനുവരി  13 ശനിയാഴ്ച  സ്റ്റാഫ്‌ഫർഡ്  ബിഎപിസ് സ്വാമിശരണം ടെംപിളിൽ ഏകദിന കോണ്‍സുലര്‍ ക്യാംപ് സംഘടിപ്പിക്കുന്നു.  രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെയാണ് ക്യാംപ് നടക്കുന്നത്.

യുഎസ് പാസ്പോര്‍ട്ട് കൈവശം ഉള്ളവര്‍ ഒസിഐ കാര്‍ഡും, വിസ, റിണന്‍സിയേഷന്‍ ഓഫ് ഇന്ത്യന്‍ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകള്‍ പൂരിപ്പിച്ചു ആവശ്യമായ രേഖകള്‍ സഹിതം ക്യാംപില്‍ വരികയാണെങ്കില്‍ ഓഫിസര്‍മാര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയ ശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് ഓഫിസിലേക്ക് അയച്ചു കൊടുക്കാവുന്നതാണ്.

bharath

ഏകദിന വിസ ക്യാംപില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് പുതുക്കല്‍, പുതിയതായി അപേക്ഷിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷകളുമായി എത്തിയാല്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി നല്‍കുമെന്നും അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് : 713 626 2148

സ്ഥലം
 
BAPS Swamisaranam Temple
1150 Brand LN
Stafford TX 77477

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.