Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിഎസ്ഐ സഭ ജോയിന്റ് ക്രിസ്മസ് ന്യൂയോർക്കിൽ ആഘോഷിച്ചു

J-C-2018

ന്യുയോർക്ക്∙ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) നോർത്ത് അമേരിക്കൻ കൗൺസിൽ റീജിയൺ ക്രിസ്മസ് കാരൾ സർവീസ് നടത്തപ്പെട്ടു. യോഗത്തിൽ മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ, ഡോ. ഐസ്ക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി.

നോർത്ത് ഈസ്റ്റ് റീജിയണിലുള്ള എട്ട് സിഎസ്ഐ ഇടവകകൾ ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. ജോയൽ വർഗീസിന്റെ നേതൃത്വത്തിൽ എം. തോമസ് തോമസിന് പ്രണാമം അർപ്പിച്ചു കൊണ്ട്  മഹത്വത്തിൻ രാജാവ് ആർ എന്ന ഗാനം 100 ൽ പരം ഗായക സംഘാംഗങ്ങൾ ഒന്നിച്ചാലപിച്ചു. നോർത്ത് അമേരിക്കൻ കൗൺസിലിനെ പ്രതിനിധീകരിച്ച് സെക്രട്ടറി മാത്യു ജോഷ്വ, മേഖല 1 എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കോശി ജോർജ് എന്നിവർ സംസാരിച്ചു. ഇടവക വികാരി റവ. സജീവ് സുഗു ജേക്കബ് സ്വാഗതവും സെക്രട്ടറി ഷൈനു ജി. തോമസ് നന്ദി  പ്രകാശനവും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.