Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്മസ് നവവത്സരം ആഘോഷിച്ചു

office-bearers-with-dignitories

ന്യൂജഴ്സി∙ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ക്രിസ്മസ് നവവത്സരം ആഘോഷിച്ചു. എപ്പിസ്ക്കോപ്പല്‍ സഭയുടെ ബിഷപ്പ് റൈറ്റ് റവ.ഡോ.  ജോണ്‍സി ഇട്ടി മുഖ്യാതിഥിയായി ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കി. ബഥേല്‍ ചര്‍ച്ച് ഓഫ് ഗോഡ്, ടീനെക്ക് പാസ്റ്റര്‍ റവ. പോള്‍ ജോണ്‍ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി. പ്രൊഫ. മേരി തോമസ് ആശംസാ പ്രസംഗം നടത്തി. 

ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ റവ.ഡോ.പോള്‍ പതിക്കലിന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ബി.സി.എം.സി. ഫെലോഷിപ്പ് ഗായകസംഘത്തിന്‍റെ പ്രാരംഭ ഗാനങ്ങള്‍ക്കുശേഷം പ്രസിഡന്‍റ് അഡ്വ. റോയി ജേക്കബ് കൊടുമണ്‍ സ്വാഗതമാശംസിച്ചു. സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് വികാരി റവ. ലാജി വര്‍ഗീസ് മധ്യസ്ഥ പ്രാര്‍ത്ഥന നയിച്ചു. ആഞ്ജലി ഫിലിപ്പ് ആലപിച്ച സോളോ ഗാനം ആസ്വാദ്യമായിരുന്നു.

അക്കാദമി ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ആന്‍ഡ് ആര്‍ട്ട്സ് വിദ്യാര്‍ത്ഥികളായ തോമസ് ജംസണ്‍, ഡിയ അനൂ എന്നിവര്‍ മലയാളത്തില്‍ വേദപാഠം വായിച്ചു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഈ കുട്ടികള്‍ മലയാളം അനായാസം കൈകാര്യം ചെയ്തത്  ഏറെ  പ്രശംസനീയമായി. സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡ് ലാന്‍ഡ് പാര്‍ക്ക്, സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്, , സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ന്യൂയോര്‍ക്ക്, സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച്, ടീനെക്ക്, സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് എന്നീ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് ഗായകസംഘങ്ങള്‍ ക്രിസ്മസ് കാരള്‍ ഗാനങ്ങള്‍ ആലപിച്ചു.

സുവനിറിന്‍റെ  ഔദ്യോഗികമായ  പ്രകാശനവും ചടങ്ങില്‍ വെച്ച് നടത്തപ്പെട്ടു. തുടര്‍ന്ന് ബിസിഎംസി ഫെലോഷിപ്പിന്‍റെ പുതിയ ഭരണസമിതിയെ സദസ്സിനു പരിചയപ്പെടുത്തുകയും അഭി. തിരുമേനി അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുംഅവരെ അനുഗ്രഹിക്കുകയും ചെയ്തു. ട്രഷറര്‍ സെബാസ്റ്റ്യന്‍ ജോസഫ് ഫെലോഷിപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുകയും തുടര്‍ന്നും നിര്‍ലോഭമായ സഹകരണം അഭ്യർഥിക്കുകയും ചെയ്തു. 

  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.