Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഗ്രാന്‍ഡ്‌ റിവര്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു

grant-river-malayalee-association3

കേംബ്രിജ്∙കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ കേംബ്രിജിനും പരിസരത്തുമുള്ള മലയാളികളുടെ കൂട്ടായ്മയായ ഗ്രാന്‍ഡ്‌ റിവര്‍ മലയാളി അസോസിയേഷന്‍റെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ ഇക്കഴിഞ്ഞ ജനുവരി 6നു നടന്നു.

grant-river-malayalee-association2

വൈകിട്ട് 5 മണി മുതല്‍ രാത്രി 11 മണി വരെ നടന്ന വിവിധ പരിപാടികള്‍ക്ക്  പ്രസിഡന്റ് തോമസ്‌ ദേവസി, വൈസ് പ്രസിഡന്റ് സൂരജ് അത്തിപ്പെട്ട , സെക്രട്ടറി ബാലു മേനോന്‍, ജോയിന്റ് സെക്രട്ടറി ലീന കുഞ്ചറിയ, ട്രഷറര്‍ ഉമ്മന്‍ തോമസ്‌, ജോയിന്റ്  ട്രഷറര്‍ ജോതിസ് അമ്പാടി തുടങ്ങിയവര്‍ നേതൃത്വം നൽകി.

grant-river-malayalee-association5

പുതുതായി രൂപികരിച്ച വനിതാ സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം  ചെയര്‍പേഴ്സണ്‍ കവിതാ നായര്‍ അംഗങ്ങളെ അറിയിച്ചു.  മലയാള സിനിമാ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ക്വിസ് പരിപാടി കാണികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഒരുക്കി.

grant-river-malayalee-association4

അസോസിയേഷന്‍റെ വിവിധ കലാ കായിക മത്സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്കുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ചു  നടന്നു. കപ്പയും മീന്‍കറിയും അടക്കമുള്ള നാടന്‍ ഭക്ഷണങ്ങള്‍ ആയിരുന്നു ഡിന്നറിനു വിളമ്പിയത്. പത്തോളം ഗായകര്‍ അണിനിരന്ന ഗാനമേളയും മറ്റൊരു ആകര്‍ഷണമായിരുന്നു.

ഈവിധമുള്ള വ്യത്യസ്തമായ പരിപാടികള്‍ മൈനസ് 40'C തണുപ്പില്‍ വിറങ്ങലിച്ചു കിടന്നിരുന്ന രാവിലും പങ്കെടുത്തവരെ  ഉല്ലാസഭരിതരാക്കി. പരിപാടികള്‍ക്കൊടുവില്‍ ഡിജെയുടെ അടിപൊളി ഗാനങ്ങള്‍ക്കൊപ്പം പ്രായഭേദമന്യേ എല്ലാവരും ഡാന്‍സ് ഫ്ലോറില്‍ നൃത്തം ചവിട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.