Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

താടി വളർത്തുന്നതിന് ഇസ്‌ലാം മത വിശ്വാസികളായ പൊലീസുകാർക്ക് അനുമതി

പി. പി. ചെറിയാൻ
Massod

ന്യുയോർക്ക് ∙ ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന ഇസ്‌ലാം മത വിശ്വാസികളായ പൊലീസുകാർക്ക് താടിവളർത്തുന്നതിന് അനുമതി.

ഒരു മില്ലി മീറ്ററിൽ കൂടുതൽ താടി വളർത്തിയതിനു ജോലിയിൽ നിന്നും സസ്പെന്റ് ചെയ്ത മസൂദ് സയ്യദ് ന്യുയോർക്ക് സിറ്റി സിവിൽ റൈറ്റ്സ് ലംഘനം നടത്തി എന്നാരോപിച്ചു ഫയൽ ചെയ്ത ലൊ സ്യൂട്ടിന്മേലാണ് ധാരണയായത്. 2016 ജൂണിലാണ് മസൂദ് ലൊ സ്യൂട്ട് ഫയൽ ചെയ്തത്.

നൊ ബിയേർഡ് എന്ന റൂൾ മത വിശ്വാസത്തിന്റെ പേരിൽ ഒഴിവാക്കി കിട്ടുന്നതിന് മൻഹാട്ടൻ ഫെഡറൽ കോടതിയിലാണ് കേസ് വിചാരണയ്ക്കെടുത്തത്. കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് മസൂദിന്റെ സസ്പെൻഷൻ പിൻവലിച്ചു ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു. പുതിയ നയം അനുസരിച്ചു മതവിശ്വാസത്തിനു വിധേയമായി ഒന്നര ഇഞ്ചുവരെ താടി നീട്ടി വളർത്തുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. സിക്കുമത വിശ്വാസികളായ പൊലീസികാർക്ക് ടർബൻ ധരിക്കുന്നതിനുള്ള അനുമതി ന്യുയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റ് നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.