Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാപ്പ് ക്രിസ്മസ്-നവവത്സരാഘോഷം വര്‍ണ്ണാഭമായി

mapXmas_pic

ഫിലഡല്‍ഫിയ∙ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) ക്രിസ്തുമസ്- പുതുവത്സര കൂട്ടായ്മയും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. വിശിഷ്ടാതിഥിയും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരിയുമായ റവ.ഫാ. അബു വര്‍ഗീസ് പീറ്റര്‍ സന്ദേശം നല്‍കി. 

ചടങ്ങില്‍ ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ ആശംസ അറിയിക്കുകയും ഫോമ കേരളത്തിലെ പത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയെക്കുറിച്ചും ആധുനിക കേരളം നഴ്‌സുമാരുടെ സേവനമൂല്യത്തെയാണ് ആശ്രയിക്കുന്നതെന്ന വസ്തുതയെക്കുറിച്ചും വിശദീകരിച്ച് സംസാരിക്കുകയും ചെയ്തു. 

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടോം തോമസ് (ആര്‍ട്‌സ് കണ്‍വീനര്‍) കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ക്കു നേതൃത്വം നല്‍കി. കലാപരമായ കഴിവുകളെ അമേരിക്കന്‍ സമൂഹത്തിനു മുന്നില്‍ മികവു തെളിയിച്ച ഗായകരായ ജയ്‌സണ്‍ ഫിലിപ്പ്, പ്രമോദ് പരമേശ്വരന്‍, റേച്ചല്‍ ഉമ്മന്‍, ശില്പാ റോയ്, സോയ നായര്‍, മെലീസ തോമസ് എന്നിവര്‍ക്കു പുറമെ വന്നു ചേര്‍ന്ന മുഴുവന്‍ ആസ്വാദകവൃന്ദങ്ങളെയും ചിരിയുടെ പുത്തന്‍ രാവാക്കി മാറ്റിയ സുരാജ് ദിനമണിയുടെ മിമിക്രിയും അരങ്ങേറി. ചടങ്ങില്‍ സംബന്ധിച്ച ഏവര്‍ക്കും ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി നന്ദി അറിയിച്ചു. വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു. 

 വിവരങ്ങള്‍ക്ക്: അനു സ്കറിയ (പ്രസിഡന്റ്) 267 496 2423, തോമസ് ചാണ്ടി (സെക്രട്ടറി) 201 446 5027, ഷാലു പുന്നൂസ് (ട്രഷറര്‍) 203 482 9123, സന്തോഷ് ഏബ്രഹാം (പി.ആര്‍.ഒ) 215 605 6914. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.