Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പ്രതിഷേധത്തെ തുടർന്ന് വാൾമാർട്ട് ഷോപ്പുകളിൽ നിന്നും ഗണേശ ഭഗവാന്റെ പാവകൾ നീക്കം ചെയ്തു

പി. പി. ചെറിയാൻ
lord

ന്യുയോർക്ക്∙ യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദുയിസത്തിന്റെ നേതൃത്വത്തിൽ അമേരിക്കൻ ഹിന്ദു കമ്മ്യൂണിറ്റി നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വാൾമാർട്ടിന്റെ ഷോപ്പുകളിൽ വിൽപനയ്ക്ക് വച്ചിരുന്ന ഭഗവാൻ ഗണേശിന്റെ പാവകൾ നീക്കം ചെയ്തതായി സംഘടനയുടെ പ്രസിഡന്റ് രാജൻ സെഡ് അറിയിച്ചു.  ഭഗവാന്റെ ഡോൾ 18.94 ഡോളറിനാണ് വാൾമാർട്ട് സ്റ്റോറുകളിൽ വിറ്റിരുന്നത്.ഈ സംഭവത്തിൽ മാപ്പ് പറയണമെന്ന് വാൾമാർട്ട് ചീഫ് എക്സിക്യൂട്ടീവ് ഡഗ് മക്മില്ലനോട് സൊസൈറ്റി ആവശ്യപ്പെട്ടിരുന്നു.

ഹിന്ദുക്കളുടെ വികാരം ഞങ്ങൾ മാനിക്കുന്നുവെന്നും സ്റ്റോറുകളിൽ മാത്രമല്ല, ഓൺലൈനിലൂടേയും വിൽപന അവസാനിപ്പിച്ചതായി വാൾമാർട്ട് അറിയിച്ചു.

വാൾമാർട്ട് പോലുള്ള കമ്പനികളുടെ സീനിയർ ഓഫീസർമാരെ ശരിയായി പരിശീലിപ്പിച്ചാൽ മാത്രമേ ജനങ്ങളുടെ വികാരം അവർക്ക് മനസ്സിലാകൂ എന്നും സൊസൈറ്റി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.