Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാലസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി

പി.പി.ചെറിയാൻ
dallus-kerala

ഡാലസ് ∙ ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ ആയിരത്തോളം കുടുംബങ്ങൾ അംഗങ്ങളായുള്ള കേരള അസോസിയേഷൻ ഓഫ് ഡാലസ് പൊതുയോഗം നടന്നു.

ഫെബ്രുവരി 10 ശനിയാഴ്ച ഗാർലന്റ് ബെൽറ്റ് ലൈനിലുള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ബാബു സി. മാത്യു അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം വിജയകരമായി പൂർത്തീകരിക്കുന്നതിനു സഹകരിച്ച എല്ലാ ഭാരവാഹികൾക്കും മെംബർമാർക്കും പ്രസിഡന്റ് പ്രത്യേകം നന്ദി പറഞ്ഞു.

ചാരിറ്റി പ്രവർത്തനങ്ങൾ, കൈരളി പ്രസിദ്ധീകരണം, മലയാളം ക്ലാസ് എന്നിവ കേരള അസോസിയേഷന്റെ നേട്ടങ്ങളായി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. തുടർന്ന് വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റോയ് കൊടുവത്ത് അവതരിപ്പിച്ചു. വരവ് ചെലവു കണക്കുകൾ ജോയിന്റ് ട്രഷറർ രാജീവ് മേനോനും അവതരിപ്പിച്ചു. ചർച്ചകൾക്കും വിശദീകരണങ്ങൾക്കു ശേഷം ഭേദഗതികളോടെ റിപ്പോർട്ടും കണക്കും ഐക്യകണ്ഠേനെ പാസ്സാക്കി.

തുടർന്ന് 2018 ലെ ബഡ്ജറ്റ് ട്രഷറർ പ്രദീപ് നാഗനൂലിൽ അവതരിപ്പിച്ചു. പുതിയ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി ഡാനിയേൽ കുന്നേൽ വിശദീകരിച്ചു. പുതിയ പ്രസിഡന്റായി ചുമതലയേറ്റ റോയ് കൊടുവത്ത് കേരള അസോസിയേ ഷന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും സഹകരണം അഭ്യർത്ഥിച്ചു. പീറ്റർ നെറ്റൊ, സെബാസ്റ്റ്യൻ പ്രാകുഴി, രാജൻ മേപ്പുറം, അനശ്വർ മാമ്പിള്ളി, ചെറിയാൻ ചൂരനാട്, ഐപ്പ് സ്കറിയ, തോമസ് വർഗീസ്, ദീപക് നായർ, സുരേഷ്  അച്ചുതൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.