Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാകാ നിരാഹാരം തുടരുന്ന വൈദികന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഷിക്കാഗോ ആർച്ച് ഡയോസിസ്

പി.പി.ചെറിയാൻ
DREAMERS-021318-10.JPG

ഷിക്കാഗോ∙ ഡോണൾഡ് ട്രംപിന്റെ ഇമ്മിഗ്രേഷൻ റിഫോം, ഡ്രീമേഴ്സ് പദ്ധതികളെക്കുറിച്ചുള്ള അവ്യക്തത നിലനിൽക്കുന്നതിൽ പ്രതിഷേധിച്ച് ജനുവരി മുതൽ നിരാഹാര സമരം നടത്തുന്ന റവ. ഗാരി ഗ്രാഫിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഷിക്കാഗോ ആർച്ച് ഡയോസിസിലെ പ്രീസ്റ്റ് ഫോർ ജസ്റ്റിസ് ഫോർ ഇമ്മിഗ്രന്റ്സ് ആന്റ് സിസ്റ്റേഴ്സ് ആന്റ് ബ്രദേഴ്സ് റാഫ്  ഇമ്മിഗ്രന്റ്സ് അംഗങ്ങൾ.

നോമ്പുകാലത്ത് ഒന്നോ രണ്ടോ ദിവസം ഉപവാസം അനുഷ്ഠിക്കുമെന്നു ഹോളി നെയിം കത്തീഡ്രലിൽ തിങ്കളാഴ്ച നടത്തിയ പത്ര സമ്മേളനത്തിൽ സംഘടനാ നേതാക്കളാണ് അറിയിച്ചത്. നോർത്ത് ഫീൽഡ് ടെംമ്പിൾ ജെറമ്യാ റബി പോൾ എഫ് കോനും ഡ്രീമേഴ്സിന്റെ അവകാശങ്ങൾക്കു വേണ്ടി നടത്തുന്ന ഉപവാസ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സെന്റ് പ്രൊകൊപിയാസ് ഹരിഷ്  വൈദികനായ റവ. ഗാരി ജനുവരി 15 മുതൽ ആരംഭിച്ച നിരാഹാര സമരം മാർച്ച് 5 വരെ തുടരാനാണ് തീരുമാനം. ഇതിനിടെ 22 പൗണ്ട് തൂക്കം നഷ്ടപ്പെട്ട വൈദികൻ വെള്ളവും പ്രോട്ടീൻ പൗഡറും മാത്രമാണ് കഴിക്കുന്നത്. ഞായറാഴ്ച നടക്കുന്ന വിശുദ്ധ ബലിയിൽ പങ്കെടുക്കുന്നതു തനിക്ക് കൂടുതൽ ശക്തി പകരുന്നതായി ഗാരി പറഞ്ഞു.

അനധികൃതമായി കുടിയേറിയ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിൽ എത്തിയ കുട്ടികൾക്ക് അമേരിക്കൻ പൗരത്വം നൽകുന്നതിനുള്ള ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് പ്രോഗ്രാം മാർച്ച് 5 ന് അവസാനിക്കുമെന്നാണ് ട്രംപ് ഭരണകൂടം സൂചന നൽകിയിരിക്കുന്നത്. യുഎസ് കോൺഗ്രസിൽ വ്യക്തമായ തീരുമാനം മാർച്ച് 5 ന് മുമ്പിൽ ഉണ്ടാകുന്നില്ലെങ്കിൽ ദിവസം പ്രതി 1000 പേരുടെ സംരക്ഷണം നഷ്ടപ്പെടുമെന്നു റവ. ഗാരി പറഞ്ഞു. മെക്സിക്കോ അതിർത്തിയിൽ മതിൽ നിർമ്മാണത്തിന് 25 ബില്യൺ ഡോളർ അനുവദിച്ചില്ലെങ്കിൽ 1.8 മില്യൺ പേരുടെ ഭാവിയാണ് അവതാളത്തിലാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.