Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തട്ടിപ്പ് ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ചും നടക്കുന്നു

കൊളിൻ കൗണ്ടി, ടെക്സസ് ∙ ഒരു ഇൻവാലിഡ് നമ്പറിൽ നിന്നോ പ്രൈവറ്റ് കാളറിൽ നിന്നോ നോ ഇൻഫോ അവൈലബിൾ നിന്നോ വരുന്ന കാളിലൂടെ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ചു നടത്തുന്ന തട്ടിപ്പുകൾ വ്യാപകമാണെന്ന് അധികൃതർ പറയുന്നു. നിങ്ങൾക്കോ നിങ്ങളുടെ ബന്ധുവിനോ വേണ്ടപ്പെട്ട ആർക്കെങ്കിലുമോ ഒരു ജൂറി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിനോ ട്രാഫിക് കുറ്റത്തിനോ ഫൈനോ അറസ്റ്റ് വാറണ്ടോ ഉണ്ട്, ഇതു കുറെ പണം കെട്ടിവച്ച് ഒഴിവാക്കാം. ഏതെങ്കിലും ഒരു വ്യവസായ സ്ഥാപനം നൽകുന്ന ആ തുകയ്ക്കുള്ള ഗിഫ്റ്റ് കാർഡ് വാങ്ങി അതിന്റെ നമ്പർ അറിയിക്കണം എന്നാണ് ഈ ടെലിഫോൺ കോളുകൾ പറയുക.

കൊളിൻ കൗണ്ടി ഷെരീഫ്സ് ഓഫിസിലെ ഇൻവസ്റ്റിഗേറ്റിങ് ഓഫിസർ സ്റ്റീവ് ഗുഡ്മാന് ഇത്തരം കോളുകൾ ലഭിച്ച 25 പേരുടെ പരാതി ലഭിച്ചു. 200 ഡോളർ മുതൽ 800,1000 ഡോളർ വരെയുള്ള ഗിഫ്റ്റ് കാർഡുകൾ ആവശ്യപ്പെടാറുണ്ട് എന്നു ഡാലസ് കൗണ്ടി ഷെരീഫ്സ് ഓഫിസിന്റെ വക്താവ് മെലിന ഉർബിന പറഞ്ഞു.

ടാക്സ് അടയ്ക്കുന്നതിനും താങ്ക്സ് ഗിവിങ്ങിനും അടുത്ത ദിനങ്ങളിലാണ് ഈ തട്ടിപ്പ് കൂടുതലായി നടക്കുന്നത്. ഗിഫ്റ്റ് കാർഡിന്റെ നമ്പരും വിവരങ്ങളും ലഭിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ ഫോൺ കാൾ നിശ്ചലമാകുമെന്നാണ് പറയുന്നത്. കൂടുതലും  മുതിർന്നവരാണ് തട്ടിപ്പിനു വിധേയരാകുന്നത്.

പിഴ അടയ്ക്കുവാൻ ബാക്കി നിൽക്കുന്ന ഒരു വാറണ്ടോ ഫൈനോ ഉണ്ടെന്ന് ഭയപ്പെടുത്തിയാണ് നിഷ്കളങ്കരായവരെ ചതിക്കുന്നത്. ചിലപ്പോൾ വളരെ അടുത്ത ഏതെങ്കിലും ബന്ധുവിനെ തട്ടിക്കൊണ്ടു എന്നു പറഞ്ഞു വിശ്വസിപ്പിക്കുവാൻ വരെ ശ്രമിക്കാറുണ്ട്. ഗുഡ്‍മാൻ പറയുന്നത് ഓൺ ലൈൻ വോയ്സ് മെയിലിൽ  ഇവർ വ്യാജ അക്കൗണ്ടുകളാണ് ഉണ്ടാക്കുന്നത്. അതിനാൽ കണ്ടെത്തുക വിഷമമാണെന്നാണ്. വ്യാജ ഐഡന്റിറ്റികളുടെ ഐപി വിലാസം കണ്ടെത്താനാവില്ല. തപ്പി പോയാൽ അയർലൻഡിലോ ജർമ്മനിയിലോ മറ്റെവിടെയെങ്കിലുമോ ആണെന്ന മറുപടിയാണ് ലഭിക്കുക.

ഇത്തരം തട്ടിപ്പുകളിൽ അകപ്പെടാതിരിക്കുവാൻ അധികൃതർ നൽകുന്ന ഉപദേശങ്ങൾ ഇവയാണ്. മതിയായ വിവരം കോളർ ഐഡി ഉണ്ടെങ്കിൽ അതിൽ പ്രത്യക്ഷപ്പെടാത്ത  കോളുകൾ സ്വീകരിക്കാതിരിക്കുക. ഇല്ലെങ്കിൽ പരിചിതമായ നമ്പരുകളിൽ നിന്നുള്ള ഫോൺ വിളികൾ മാത്രം സ്വീകരിക്കുക.

അറസ്റ്റ് വാറണ്ടോ ഫൈനോ പണം അടച്ച് ഒഴിവാക്കണമെന്ന് പറയുന്ന ടെലിഫോൺ കോളിൽ വിശ്വസിക്കാതിരിക്കുക.

ഗിഫ്റ്റ് കാർഡിന്റെയോ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെയോ നിർദേശം സ്വീകരിക്കാതിരിക്കുക. റീട്ടെയിൽ വ്യാപാരികൾക്കും ഇക്കാര്യത്തിൽ മുൻ കരുതലെടുക്കുമെന്ന് ഗുഡ്മാൻ പറയുന്നു. മുതിർന്ന വ്യക്തികൾ തങ്ങളെ സമീപിച്ച് 800 ഡോളറിന്റെയോ 1000 ഡോളറിന്റെയോ ഗിഫ്റ്റ് കാർഡ് വേണമെന്ന് പറയുമ്പോൾ വിശദമായി അന്വേഷിക്കാം. ഗുഡ് മാൻ നിർദേശിക്കുന്നു.

കൊളിൻ ഡാലസ് കൗണ്ടി അധികൃതർ തങ്ങൾ ഒരിക്കലും ഫോണിലൂടെ തുക അടയ്ക്കുവാൻ പറയുകയില്ലെന്ന് പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.