Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് കിക്ക് ഓഫ് വൻവിജയം

ജീമോൻ ജോർജ്
kottayam-association

ഫിലഡൽഫിയ ∙ വടക്കേ അമേരിക്കയിലെ സാഹോദരീയ നഗരം കേന്ദ്രീകരിച്ച് അമേരിക്കയിലും കേരളത്തിലുമായി ചാരിറ്റി പ്രവർത്തനം നടത്തി വരുന്ന കോട്ടയം അസോസിയേഷന്റെ ആനുവൽ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്റെ കിക്ക് ഓഫ് ജനുവരി 28 ഞായറാഴ്ച കൂടിയ യോഗത്തിൽ നടത്തി.

ചാരിറ്റി പ്രവർത്തനങ്ങൾ മുൻനിർത്തി സമൂഹത്തിൽ പ്രവർത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഏപ്രിൽ 7 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ട്വൈനിങ് ഹാൾ, സ്ട്രീറ്റ് റോഡ്, ട്രവോർസ്, പിഎ 19053 നടത്തും. ചാരിറ്റി ബാങ്ക്വറ്റിന്റെ മുഖ്യ സ്പോൺസറായി ഫിലഡൽഫിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെയറിങ് ഹാൻസസ് ക്ലീനിക്കിന്റെ ഉടമയും പ്രമുഖ ചാരിറ്റി പ്രവർത്തകനുമായ ഡോ. സജീവ് തോമസ് ആണ്.

ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഹാർവി ദുരിതബാധിതർ, മിഷിനറി ഓഫ് സിസ്റ്റേഴ്സിന് നൽകി താങ്ക്സ് ഗീവിങ്ങ് ഡിന്നർ, ഭവന രഹിതർക്കായുള്ള ഭവന നിർമ്മാണ പദ്ധതി, രോഗബാധിതർക്കായുള്ള ആരോഗ്യ സംരക്ഷണ പദ്ധതി, വിവാഹ സഹായ പദ്ധതി, വിദ്യാഭ്യാസ സാമ്പത്തിക സഹായ നിധി തുടങ്ങിയ സമൂഹത്തിലെ അശരണരും ആലംബഹീനരുമായവരെ നന്മയുടെ നേർക്കാഴ്ചയിലൂടെ സഹായിച്ചു വരുന്ന വിവിധ തരം ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് കോട്ടയം അസോസിയേഷൻ എക്കാലത്തും നേതൃത്വം കൊടുത്തു വരുന്നതെന്ന് ബെന്നി കൊട്ടാരത്തിൽ (പ്രസിഡന്റ്) പറഞ്ഞു.

കോട്ടയം അസോസിയേഷന്റെ വനിതാ ഫോറമിന്റെ ഇടയിലുള്ള കൂട്ടായ ചാരിറ്റി പ്രവർത്തനങ്ങളും സംഘടനയുടെ പ്രവർത്തന വിജയങ്ങൾക്ക് സഹായകരമാം വിധമാണ് പ്രവർത്തിച്ചുവരുന്നതെന്നും സാറാ ഐപ്പും, ബീനാ കോശിയും(വനിതാ ഫോറം) പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.