Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നാമം എക്സലൻസ് അവാർഡ്‌ നൈറ്റ് ഏപ്രിൽ 28ന്

Print

ന്യൂജഴ്‌സി∙പ്രമുഖ സാംസ്കാരിക സംഘടനയായ നാമം 2018ലെ എക്സലൻസ് അവാർഡ്‌ നൈറ്റ് ഏപ്രിൽ 28നു ന്യൂജഴ്‌സിയിലെ എഡിസനിലുള്ള റോയൽ ആൽബർട്ട്സ്‌ പാലസിൽ നടത്തുന്നുമെന്നു നാമം സ്ഥാപകനും നിലവിലെ സെക്രട്ടറി ജനറലുമായ മാധവൻ ബി.നായർ അറിയിച്ചു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രഗത്ഭരെയാണ് നാമം എക്സലൻസ് അവാർഡുകൾ നൽകി ആദരിക്കുന്നത്.

വൈകിട്ട് 5നാരംഭിക്കുന്ന വിപുലവും വർണ്ണാഭവുമായ ചടങ്ങിലാണ് അവാർഡുകൾ സമ്മാനിക്കുന്നതെന്നു പ്രസിഡന്റ് മാലിനി നായർ പറഞ്ഞു. തങ്ങളുടെ പ്രവർത്തന മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളിൽ നിന്നും അവാർഡിനായുളള അപേക്ഷകൾ

സ്വീകരിക്കുന്നുണ്ട്. http://namam.org/  എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.   

വ്യതസ്തവും മേന്മയേറിയതുമായ നിരവധി പരിപാടികളുമായി നാമം എക്സലൻസ് അവാർഡ്‌ നിശ മറക്കാനാകാത്ത അനുഭവമായി മാറ്റാനുള്ള ഒരുക്കത്തിലാണ് നാമം ഭാരവാഹികൾ.പ്രഫഷണൽ കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്ത-സംഗീത പരിപാടികൾ ഉണ്ടാകും.

അവാർഡ്‌ നൈറ്റിനോടനുബന്ധിച്ചു കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആകര്‍ഷകമായ പരിപാടികളും സമ്മാനദാനവും, കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ തുടങ്ങി പുതുമ നിറഞ്ഞതും പകിട്ടാര്‍ന്നതുമായ പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചടങ്ങിൽ നാമത്തിന്റെ സുവനീര്‍ പുറത്തിറക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.