Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ പ്രോജക്ടിനു തുടക്കം

 വിനോദ് കോണ്ടൂർ ഡേവിഡ്
Dr._M

ന്യൂയോർക്ക് ∙ ഫോമാ വിമൻസ് ഫോറം നേതൃത്വം നൽകുന്ന സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ പ്രോജക്ടിന് തുടക്കമായി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പാലിയം ഇന്ത്യയുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത്.

കേരളത്തിലെ സ്ത്രീകളെ കേന്ദ്രീകരിച്ചു നടത്തുന്ന ഈ പ്രോജക്ട്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കാൻസർ രോഗികൾക്കും ശയ്യാവലംബരായ കുടുംബാംഗങ്ങളുടെ പരിചരണം നടത്തുന്ന സ്ത്രീകൾക്കും സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചതെന്നു വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. സാറാ ഈശോ അറിയിച്ചു.

പാലിയേറ്റീവ് കെയർ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, ലോക പ്രശസ്തനായ ഡോ. എം. ആർ. രാജഗോപാൽ 2003 ൽ സ്ഥാപിച്ച പ്രസ്ഥാനമാണ് പാലിയം ഇന്ത്യ. പാലിയേറ്റീവ് കെയറിന്റെ പിതാവ് എന്നറിയപ്പെടുന്ന അദ്ദേഹം പത്മശ്രീ ഉൾപ്പെടെ നിരവധി പ്രദേശിക, രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്.

സാന്ത്വനസ്പർശം പദ്ധതിയുടെ ഫണ്ട് റെയിസിങ്ങിനുവേണ്ടി ഫോമ വിമൻസ് ഫോറം ചാപ്റ്ററുകൾ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുന്നു.

ന്യൂയോർക്ക് എംപയർ, മെട്രോ എന്നീ വിമൻസ് ഫോറം ചാപ്റ്ററുകളുടെ നേതൃത്വത്തിൽ മാർച്ച് 17 ശനിയാഴ്ച വൈകിട്ട് ആറിന്  ഓറഞ്ച് ബർഗിലുള്ള സിതാർ പാലസ് ഇന്ത്യൻ റസ്റ്ററന്റിൽ ഒരു ഫണ്ട് റെയിസിങ്ങിൽ ഡിന്നർ നടത്തുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു. ഡോ.എം.ആർ. രാജഗോപാൽ ഈ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.

ഡിന്നറിനു പുറമെ ട്രൈസ്റ്റേറ്റ് ഏരിയായിലെ കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള കൾച്ചറൽ പ്രോഗ്രാമും ഉണ്ടായിരിക്കും.100 ഡോളറാണ് അഡ്മിഷൻ ടിക്കറ്റ്  (രണ്ടു പേർക്ക് പ്രവേശനം). കൂടാതെ 250 ഡോളർ മുതൽ സ്പോൺസർഷിപ്പ്.

സാന്ത്വനസ്പർശം പദ്ധതിയിലേക്ക് എല്ലാ സഹൃദയരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു എന്നു വിമൻസ് ഫോറം നേതാക്കൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

ഡോ. സാറാ ഈശോ –845 304 4606 ,രേഖ നായർ – 347 885 4886, 

ബീനാ വള്ളിക്കളം – 773 507 5334 , ഷീലാ ജോസ് – 954 643 4214

കുസുമം ടൈറ്റസ് – 253 797 0252, ലാലി കളപുരയ്ക്കൽ – 516 232 4819, ഗ്രേസി ജെയിംസ് – 631 455 3868, ലോണ ഏബ്രഹാം – 917 297 0003, റോസമ്മ അറയ്ക്കൽ – 718 619 5561, ഡോണ ജോസഫ് – 914 441 3300, ഗ്രേസി വർഗീസ് – 914 329 6883, ജെസ്സി ജെയിംസ് – 516 603 2024, ഷൈല പോൾ – 516 417 6393

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.