Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മരുന്നു വാങ്ങാൻ പണമില്ലാതെ ടെക്സസിൽ അധ്യാപിക മരിച്ചു

പി.പി.ചെറിയാൻ
teacher

വെതർഫോർഡ് (ടെക്സസ്) ∙ മരുന്നു വാങ്ങാൻ പണമില്ലാതെ ടെക്സസിൽ അധ്യാപിക മരിച്ചു.നാലു വർഷമായി ടെക്സസ് വെതർഫോർഡ് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപിക ഹെതർ ഹോളന്റ് (38) ഫ്ലു വൈറസ് ബാധിച്ചു മരിച്ചത്. 

ഫ്ലൂ മെഡിക്കേഷൻ വാങ്ങുന്നതിനാവശ്യമായ പണമില്ലായിരുന്നുവെന്ന് ഹെതർ ഫോർഡിന്റെ ഭർത്താവ് ഫ്രാങ്ക് ഹോളണ്ട് പറഞ്ഞു.

രോഗം ഗുരുതരമായതിനെ തുടർന്നു വെള്ളിയാഴ്ച അധ്യാപികയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

ഹെതർ, ടാമി ഫ്ലു വാങ്ങാൻ ആവശ്യപ്പെട്ടുവെന്നും അതിനാവശ്യമായ 116 ഡോളർ കണ്ടെത്താനായില്ലെന്നും ഫ്രാങ്ക് പറഞ്ഞു.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അധ്യാപികയെ ഡയാലിസിസിനു വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രിയങ്കരിയായിരുന്നു അന്തരിച്ച അധ്യാപിക. ജനുവരി മൂന്നാംവാരം അവസാനിക്കുമ്പോൾ അമേരിക്കയിൽ 4064 പേർ മരിച്ചതായി സിഡിസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ രോഗം ബാധിച്ച 10 പേരിൽ ഒരാൾ വീതം മരിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ടാമി ഫ്ലൂ എന്ന ഔഷധത്തിന്റെ ദൗർലഭ്യം രാജ്യത്ത് അനുഭവപ്പെടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.