Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എജ്യുക്കേറ്റ് എ കിഡ് ക്രിക്കറ്റ് ട്രോഫി ലൊസാഞ്ചലസ് അവഞ്ചേഴ്‌സിന്

educate-a-kid

ലൊസാഞ്ചലസ്∙ 'എജ്യുക്കേറ്റ് എ കിഡ്' ട്രോഫിക്കുവേണ്ടിയുള്ള മൂന്നാമത് ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റിൽ ലൊസാഞ്ചലസ് അവഞ്ചേഴ്‌സ് ജേതാക്കളായി. ഫൈനലിൽ വൈറ്റ് വോക്കേഴ്സിനെ പരാജയപ്പെടുത്തിയാണ് ട്രോഫി നേടിയത്. വാശിയേറിയ ഫൈനൽ സമനിലയിലെത്തിയിരുന്നു. തുടർന്നു നൽകിയ സൂപ്പർ ഓവറിലെ ആദ്യ മൂന്നു ബോളിൽ രണ്ടു വിക്കറ്റുകളും നഷ്ടപ്പെട്ട വൈറ്റ് വാക്കേഴ്സിനെ അവഞ്ചേഴ്‌സ് രണ്ടു റൺ വ്യത്യാസത്തിൽ പരാജയപ്പെടുത്തി.

മലയാളി അസോസിയേഷനായ ഓം മിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ നിർധനരായ വിദ്യാർഥികളെ സഹായിക്കുന്ന എജ്യുക്കേറ്റ് എ കിഡാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ സ്പോൺസർമാർക്ക് ഓം പ്രസിഡന്റ് രമ നായർ, സെക്രട്ടറി വിനോദ് ബാഹുലേയൻ, എജ്യുക്കേറ്റ് എ കിഡ് ചെയർമാൻ സഞ്ജയ് ഇളയാട്ട്, രവി വെള്ളത്തേരി എന്നിവർ നന്ദി അറിയിച്ചു. വിശദമായ സ്കോർ അറിയുന്നതിന്: www.educateakid.org.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.