Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ടിനെ നാമനിര്‍ദേശം ചെയ്തു

Leelamarettu_pic

ന്യൂയോര്‍ക്ക്∙ഫൊക്കാനയുടെ 2018–2020 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാർഥിയായി ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ വേറിട്ട ശബ്ദമാണ് ലീലാ മാരേട്ട്. ചെറുപ്പം മുതല്‍ക്കേ നേടിയെടുത്ത സംഘടനാ പാടവം ആണ് അവരുടെ കൈമുതല്‍.

1988 ല്‍ കേരളാസമാജത്തിന്റെ ഓഡിറ്ററായി സേവനം തുടങ്ങിയ ലീലാ മാരേട്ട് ട്രഷറര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഫൊക്കാനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ സമാജത്തിനു ലഭിക്കുന്ന വലിയ അംഗീകാരമായിരിക്കും ഈ പദവി എന്ന് വര്‍ഗീസ് പോത്താനിക്കാട് പറഞ്ഞു. ഫൊക്കാനയുടെ പ്രസിഡന്റ് പദം ലീലാ മാരേട്ടില്‍ എത്തുകയാണെങ്കില്‍ ആ ഭരണകാലം ഫൊക്കാനയുടെ സുവര്‍ണ്ണ കാലമായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല എന്ന് കേരളസമാജം അംഗങ്ങള്‍ ഒരേ മനസ്സോടെ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.