Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പതിനഞ്ചാമത് കോഴഞ്ചേരി സംഗമം ന്യൂയോര്‍ക്കില്‍

kozhecherisamgamam_pic

ന്യൂയോര്‍ക്ക്∙ കോഴഞ്ചേരി സംഗമത്തിന്റെ പതിനഞ്ചാമത് സമ്മേളനം ഏപ്രില്‍ എട്ടിന് ന്യൂയോര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ച് വൈകുന്നേരം മൂന്നു മുതല്‍ നടക്കും. അമേരിക്കയിലേയും കാനഡയിലേയും വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന നൂറില്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കുന്നസമ്മേളനം  വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരിയുമായി ബന്ധമുള്ള അമേരിക്കയിലും കാനഡയിലുമായി കുടിയേറിയ കുടുംബാംഗങ്ങള്‍ ഒരുമിച്ചുകൂടുന്ന വേദിയാണ് കോഴഞ്ചേരി സംഗമം.

യോഗത്തില്‍ ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് എന്നിവരെ കൂടാതെ ഒട്ടനവധി നേതാക്കള്‍ പങ്കെടുക്കും. യോഗത്തില്‍ 'ഞാനും എന്റെ നാടും' എന്ന വിഷയത്തെ ആസ്പദമാക്കി റെജി ചെറിയാന്‍ പ്രബന്ധമവതരിപ്പിക്കും.

ശശിധരന്‍ നായര്‍ അധ്യക്ഷനായിരിക്കും. കണ്‍വീനര്‍ അനിയന്‍ മൂലയില്‍ സ്വാഗതവും മോന്‍സി വര്‍ഗീസ് നന്ദിയും പറയും. മറ്റു പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും. കണ്‍വീനര്‍ - അനിയന്‍ മൂലയില്‍, ജോയിന്റ് കണ്‍വനീനര്‍- മോന്‍സി വര്‍ഗീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.