Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോന ബൈബിള്‍ ജപ്പടി മത്സരവും ടാലന്റ് നൈറ്റും വര്‍ണ്ണാഭമായി 

2018-02-1



ന്യൂയോര്‍ക്ക്∙ റോൿലാന്‍ഡ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഫെബ്രുവരി 10നു നടന്ന ഫൊറോന സംയുക്ത ബൈബിള്‍ ജപ്പടി മത്സരവും ടാലന്റ് നൈറ്റും വിജയകരമായി.

ഫൊറോനയിലെ ന്യൂജഴ്‌സി, കണക്റ്റികട്ട്, ക്യൂന്‍സ്, യോങ്കേഴ്‌സ്, റോൿലാന്‍ഡ്, ഫിലഡല്‍ഫിയ ഇടവകകളിലെ അംഗങ്ങള്‍ പങ്കെടുത്ത പ്രോഗ്രാമുകള്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ചു. ഫാ. റെനി കട്ടേലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫൊറാന വികാരി ഫാ. ജോസ് തറക്കല്‍, ഫാ. ജോസഫ് ആദോപ്പിള്ളി എന്നിവര്‍ സഹകാര്‍മ്മികരായി.

newyork-knanaya-church0

ഫാ.ജോസ് തറക്കല്‍ ഫൊറാന കൂട്ടായ്മയില്‍ പങ്കെടുത്തവരെ അഭിനന്ദിച്ചു. സജീവമായ ഈ കൂട്ടായ്മയുടെ ആവശ്യകത എന്തെന്നും അദ്ദേഹം വിവരിച്ചു.

newyork-knanaya-church6

റോക്ക്ലാന്‍ഡിലെ ദേവാലയം യാഥാര്‍ഥ്യമാക്കി മാറ്റിയ എല്ലാവരോടുമുള്ള കടപ്പാട് ഫിനാന്‍സ് കമ്മിറ്റിക്ക് വേണ്ടി ലിബിന്‍ പാണപറമ്പില്‍, അലക്‌സ് കിടാരത്തില്‍, സനു കൊല്ലാറെട്ട് എന്നിവര്‍ അറിയിച്ചു.

IMG_7351

തുടര്‍ന്നു ഹാര്‍വെര്‍‌സ്റ്റോ വില്ലേജ് മേയര്‍ കോഹാട് റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ കാര്‍ ബാബു ഫിലിപ്പ് മഠത്തിലേട്ട് നേടി. റാഫിളിലൂടെ നാലര ലക്ഷം ഡോളര്‍ സമാഹരിച്ചു. റോക്ക്‍ലാന്‍ഡ് സെന്റ്മേരീസ് ഇടവകയില്‍വിശ്വാസം അര്‍പ്പിച്ചു റാഫിളില്‍ സഹകരിച്ച എല്ലാവരെയും മേയര്‍ അഭിനന്ദിച്ചു.

aaa

ഫൊറാന ബൈബിള്‍ ജപ്പടി മത്സരം പ്രഫഷണല്‍ നിലവാരം പുലര്‍ത്തി. ഫിലഡല്‍ഫിയ, ന്യൂജഴ്‌സി, ക്യൂന്‍സ്, റോക്‍ലാന്‍ഡ്, വെസ്റ്റ്‌ചെസ്റ്റര്‍ എന്നിവടങ്ങളില്‍ നിന്നായി 5 ടീമുകള്‍ മത്സരിച്ചതില്‍ ന്യൂജഴ്‌സി ടീം ഒന്നാം സമ്മാനം നേടി. രണ്ടാം സമ്മാനം ഫിലഡല്‍ഫിയക്ക് ലഭിച്ചു. എബി തേര്‍വാലക്കട്ടേല്‍, ഡോ. ബെറ്റ്‌സി തേര്‍വാലക്കട്ടേല്‍ എന്നിവരായിരുന്നു ക്വിസ് മാസ്റ്റര്‍മാര്‍.

newyork-knanaya-church1

തുടര്‍ന്ന് നടന്നു ടാലന്റ് ഷോ വിവിധ കലാപരിപാടികള്‍ കൊണ്ടു വര്‍ണ്ണാഭമായി. ക്യൂന്‍സ് ഇടവകയുടെ കോമഡി സ്‌കിറ്റ്, വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂജഴ്‌സി, റോൿലാന്‍ഡ് ഇടവകകളുടെ സംഗീത നൃത്ത പരിപാടികള്‍ എന്നിവ ഉന്നത നിലവാരം പുലര്‍ത്തി പ്രേക്ഷക മനം കവര്‍ന്നു

റോൿലാന്‍ഡ് ഇടവകയുടെ കൂട്ടായ സഹകരണത്തില്‍ ഫാ. ജോസഫ് ആദോപ്പിള്ളി, ഫാ. റെനി കട്ടേല്‍, ഫാ. ജോസ് തറക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ഫൊറാന സെക്രട്ടറി തോമസ് പാലിച്ചേരി, ട്രസ്ടിമാര്‍ എന്നിവര്‍ നേതൃത്വം കൊടുത്ത പരിപാടികള്‍ സ്‌നേഹ വിരുന്നോടെ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.