Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശ്രീനവതേജ് സർനക്കു വർണ്ണോജ്ജ്വല സ്വീകരണം 

1sreenavathej-sarna

സാൻഫ്രാൻസിസ്‌കോ∙ സാൻഫ്രാൻസിസ്‌കോ ഇന്ത്യൻ കോൺസുലേറ്റും ബേ ഏരിയയിലെ ഇന്ത്യൻ അമേരിക്കൻ സമൂഹവും ചേർന്ന് ഇന്ത്യൻ അംബാസഡർ ശ്രീനവതേജ് സർനക്കു വർണ്ണോജ്ജ്വലമായ സ്വീകരണം നൽകി . മിൽപിറ്റസ് യൂണിവേഴ്‌സിറ്റി ഓഫ് സിലിക്കൺ ആന്ധ്രയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 11നു നടന്ന ചടങ്ങിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ പല ഉന്നത നേതാക്കളും പങ്കെടുത്തു സംസാരിച്ചു.

4sreenavathej-sarna

സ്വീകരണ പരിപാടികൾക്ക് കോൺസിലേറ്റ് ജനറൽ വെങ്കിടേശൻ അശോക് ,ഡെപ്യൂട്ടി കോൺസിൽ ജനറൽ, മലയാളി കൂടിയായ രോഹിത് രതീഷ്, കോൺസൽ- പബ്ലിക് അഫയേഴ്‌സ് വെങ്കിട്ട് രമണ എന്നിവർ നേതൃത്വം കൊടുത്തു. നോർത്തേൺ കലിഫോർണിയയിലെ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ഫോമാ നാഷണൽ കമ്മിറ്റി അംഗം സാജു ജോസഫും മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ സെക്രട്ടറി സുനിൽ വർഗീസും ചടങ്ങിൽ സംബന്ധിച്ചു. സാജു ജോസഫ് ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ സ്നേഹാദരങ്ങൾ അറിയിച്ചുകൊണ്ട് നവതേജ് സർനയെ പൊന്നാട അണിയിച്ചു .

9sreenavathej-sarna

ബേ ഏരിയയിൽ കുടിയേറിയ ഇന്ത്യൻ സമൂഹം എല്ലാതരത്തിലും പക്വത പ്രാപിച്ച ഒരു സമൂഹമായി മാറിയിരിക്കുന്നു . മാതൃരാജ്യത്തോടുള്ള ആത്മബന്ധം നില നിർത്തുന്നതോടൊപ്പം തന്നെ തങ്ങളുടെ മുഴുവൻ ശക്തിയും ഊർജ്ജവും കുടിയേറിയ രാജ്യത്തിലും ഒരുപോലെ ഒഴുക്കുവാൻ സാധിക്കുന്നത് ഈ സമൂഹത്തിന്റെ വൻവിജയമാണെന്ന് അദ്ദേഹം ഇന്ത്യൻ സമൂഹത്തെ അഭിനന്ദിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.

6sreenavathej-sarna

ബേ ഏരിയയിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ പരമ്പരാഗത രീതിയിൽ മലയാളി വനിതകളുടെ താലപ്പൊലിയോടും ചെണ്ടമേളത്തോടും കൂടിയായിരുന്നു ഇന്ത്യൻ അംബാസഡറെ വരവേറ്റത് .

7sreenavathej-sarna

2017ലെ നാഷണൽ സ്‌പെല്ലിങ് ബീ ചാംപ്യൻ അനയ വിനയേയും ഇന്ത്യൻ സ്‌പിൻ ബൗളർ ബി.എസ് ചന്ദ്രശേഖറിനെയും ചടങ്ങിൽ അനുമോദിച്ചു. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കലാപരിപാടികൾ അരങ്ങേറി. അതിൽ മലയാളി മങ്ക മാരുടെ ചെണ്ടമേളം സദസ്സിനെ ഏറെ ആകർഷിച്ചു. അത്താഴ വിരുന്നോടെ പരിപാടികൾ അവസാനിച്ചു.

8sreenavathej-sarna
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.